Times Kerala

വാട്​സ്​ആപില്‍നിന്ന്​ അമ്മയുടെ കാമുകനെ കണ്ടെത്തി; ചാറ്റുകളും ചിത്രങ്ങളും വിഡിയോകളും ഉപയോഗിച്ച്‌​ ഇയ്യാളിൽ നിന്നും പണം തട്ടി; 21കാരിയും സുഹൃത്തുക്കളും അറസ്റ്റില്‍

 
വാട്​സ്​ആപില്‍നിന്ന്​ അമ്മയുടെ കാമുകനെ കണ്ടെത്തി; ചാറ്റുകളും ചിത്രങ്ങളും വിഡിയോകളും ഉപയോഗിച്ച്‌​ ഇയ്യാളിൽ നിന്നും പണം തട്ടി; 21കാരിയും സുഹൃത്തുക്കളും അറസ്റ്റില്‍

പുണെ: മഹാരാഷ്​ട്രയില്‍ അമ്മയുടെ കാമുകനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു . 21കാരിയും സുഹൃത്തുക്കളും അറസ്റ്റില്‍. അമ്മക്ക്​ പ്രണയബന്ധമുള്ളതായി മകള്‍ക്ക്​ സംശയം തോന്നിയതിനെ തുടര്‍ന്ന്​ വാട്​സആപ്​ അക്കൗണ്ട്​ ഹാക്ക്​ ചെയ്തായിരിന്നു തട്ടിപ്പിന്‍റെ തുടക്കം.വാട്​സ്​ആപില്‍നിന്ന്​ അമ്മയുടെ 42കാരനായ കാമുകനെ മകള്‍ കണ്ടെത്തി. തുടര്‍ന്ന്​ ചാറ്റുകളും ചിത്രങ്ങളും വിഡിയോകളും ഉപയോഗിച്ച്‌​ 21കാരിയും സുഹൃത്തുക്കളും​ ഇയാളെ ഭീഷണിപ്പെടുത്തുകയായിരുന്നു. കൂടാതെ തട്ടുന്നതിനായി കൃത്യമായ പ്ലാന്‍ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന്​ തയാറാക്കിയിരുന്നു.

സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുമെന്ന്​ ഭീഷണിപ്പെടുത്തി 15ലക്ഷം രൂപ തട്ടാനായിരുന്നു യുവതി​യുടെയും സുഹൃത്തുക്കളുടെയും ശ്രമം. ബിസിനസുകാരനായ അദ്ദേഹം ആദ്യം 2.6ലക്ഷം കൈമാറുകയും ചെയ്​തു. തുടര്‍ന്ന്​ കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ പുണെ സിറ്റി ​െപാലീസില്‍ പരാതി നല്‍കുകയായിരുന്നു .വെള്ളിയാഴ്ച ഒരു ലക്ഷം രൂപ പരാതിക്കാരനില്‍നിന്ന്​ കൈപ്പറ്റാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ സുഹൃത്തായ യുവാവ്​ അറസ്റ്റിലാകുകയായിരുന്നു. പിന്നീട്​ 21കാരിയെയും സുഹൃത്തിനെയും പൊലീസ്​ അറസ്റ്റ്​ ചെയ്​തു.

Related Topics

Share this story