മലയാളിയെ ഒന്നിപ്പിച്ച പ്രളയം, ഇനി എല്ലാം ‘ഒന്നേന്ന് ഒരുമിച്ച് തുടങ്ങാം’; പ്രളയഗാനം വൈറല്‍

പ്രളയം നമുക്ക് നഷ്ടങ്ങള്‍ അല്ലാതെ എന്താണ് നല്‍കിയത്…
ഉത്തരങ്ങള്‍ ഉണ്ട്… പരസ്പര സ്നേഹത്തിന്‍റെ കാഴ്ച്ചകള്‍, കണ്ണ് നനയിച്ച നിമിഷങ്ങള്‍,
ഊര്‍ജ്ജം നല്‍കിയ അനുഭവങ്ങള്‍, ഒരുമയില്‍ വിശ്വസിക്കുന്ന ഒരു ജനതയുടെ പ്രാര്‍ഥനകള്‍…
മഹാ പ്രളയമെന്ന നരകയാതനക്കിടയിലും, മലയാളക്കര ഒരു ചെറു സ്വര്‍ഗ്ഗം ആണെന്നുള്ള തിരിച്ചറിവ്…
ചിലരെങ്കിലും എഴുതിയ തള്ളിയ ഇന്നത്തെ യുവ ജനത കൈമെയ്യ് മറന്നാണ് രക്ഷ ദൌത്യത്തിന് മുന്‍കൈ എടുത്തത്‌. ഈ യുവാകള്‍ക്ക് അഭിവാദ്യവും അര്‍പ്പിച്ചും, പ്രളയത്തില്‍ സാന്ത്വനം ഏകിയ പട്ടാളത്തിനും, മാധ്യമങ്ങള്‍ക്കും, മുക്കുവര്‍ക്കും,
അങ്ങനെ എല്ലാവര്‍ക്കും നന്ദി പറഞ്ഞും, ഒരുക്കിയ ഗാനം ‘ഒന്നേന്ന് ഒരുമിച്ച് തുടങ്ങാം’ ശ്രദ്ധിക്കപ്പെടുന്നു.
നമ്മള്‍ അനുഭവിച്ച വേദനകളും, അനുഭവങ്ങളും ഓരോന്ന് എടുത്തു പറയുകയാണ്‌ വരികളിലൂടെ.
പ്രളയ ദുഃഖത്തില്‍ മനം നൊന്തു കഴിയുന്നവര്‍ക്ക്, സാന്ത്വനവും പ്രചോദനവും നല്‍കുന്ന തരത്തിലാണ് ഗാനത്തിന്‍റെ നിര്‍മിതി.
മലയാളം റാപ്പ് ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ ഫെജോ ആണ് ഗാനം ഒരുക്കിയിരിക്കുന്നത്.
കേരളത്തിന്‍റെ പുനര്‍ നിര്‍മാണത്തിനായി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്,
തങ്ങള്‍ക്കു കഴിയുന്ന വിധത്തിലുള്ള സംഭാവനകള്‍ നല്‍കാന്‍ യുവാക്കളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യമാണ് ഗാനത്തിനുള്ളത്.
ഒന്നേന്ന് ഒരുമിച്ച് തുടങ്ങാം… ഇത് അതിജീവനത്തിന്‍റെ കഥ…

You might also like
Loading...

Comments are closed.