Times Kerala

ഭര്‍ത്താവുമായുള്ള വീഡിയോ ചാറ്റിങ്ങിനിടെ മോഡല്‍ ആത്മഹത്യ ചെയ്തു

 

ധാക്ക: ഭര്‍ത്താവുമായി സ്‌കൈപ്പില്‍ വീഡിയോ കോള്‍ നടത്തിക്കൊണ്ടിരിക്കെ ബംഗ്ലാദേശി മോഡല്‍ ആത്മഹത്യ ചെയ്തു. റിസില ബിന്തെയാണ് (22) ആത്മത്യ ചെയ്തത്.റിസിലയെക്കുറിച്ച് വിവരമില്ലാതായതോടെ ബന്ധുക്കളെത്തി വാതില്‍ വെട്ടിപ്പൊളിച്ച് തുറന്നാണ് അവര്‍ താമസിച്ചിരുന്ന ധാക്കയിലെ ഫ്ലാറ്റിൽ പ്രവേശിച്ചത്. അകത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ റിസിലിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പൊഴേയ്ക്കും മരിച്ചിരുന്നു. ഭര്‍ത്താവ് ഇമുറുല്‍ ഹസ്സനുമായുള്ള തര്‍ക്കമാണ് മരണത്തിന് കാരണമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.ഇവര്‍ക്ക് മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്.

Related Topics

Share this story