Times Kerala

കോംബോ തെറാപ്പി ഹൃദയാഘാതത്തിന്റെയും സ്ട്രോക്കിന്റെയും സാധ്യത പകുതിയായി കുറയ്ക്കുന്നു

 
കോംബോ തെറാപ്പി ഹൃദയാഘാതത്തിന്റെയും സ്ട്രോക്കിന്റെയും സാധ്യത പകുതിയായി കുറയ്ക്കുന്നു

കൊച്ചി: ആസ്പിരിൻ, സ്റ്റാറ്റിൻസ്, രണ്ട് രക്തസമ്മർദ്ദ മരുന്നുകൾ എന്നിവയുടെ നിശ്ചിത അളവിലെ കോമ്പിനേഷൻ തെറാപ്പി, ഗുരുതരമായ ഹൃദയ സംബന്ധ രോഗത്തിന്റെ (CVD) അപകടസാധ്യത പകുതിയിലധികം കുറയ്ക്കുമെന്നാണ് കാനഡയിലെയും ഇന്ത്യയിലെയും ഗവേഷകരുടെ നേതൃത്വത്തിലുള്ള ഒരു അന്താരാഷ്ട്ര പഠനം പറയുന്നത്.

മൂന്ന് വലിയ ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ മുൻപ് CVD ഇല്ലാത്ത 18,000 ത്തിലധികം ആസ്പിരിൻ വേണ്ടതും കൺട്രോൾ ഗ്രൂപ്പിൽ ഉള്ളതുമായ രോഗികളുടെ സംയോജിത വിശകലനത്തിൽ നിശ്ചിത ഡോസ് കോമ്പിനേഷൻ (FDC) ചികിത്സകൾ പരിശോധിച്ചു. ആസ്പിരിൻ ഉൾപ്പെടെയുള്ള FDCകൾ ഹൃദയാഘാത സാധ്യത 53 ശതമാനവും സ്ട്രോക്ക് സാധ്യത 51 ശതമാനവും ഹൃദയസംബന്ധമായ കാരണങ്ങളാലുള്ള മരണനിരക്ക് 49 ശതമാനവും കുറയ്ക്കുന്നുണ്ട്.

ഈ ഫലങ്ങൾ ഹൃദയ ഗവേഷണത്തിലെ അന്താരാഷ്ട്ര നേതാക്കൾ സ്വീകരിച്ചു. ലോകമെമ്പാടും ഏകദേശം 19 ദശലക്ഷം ആളുകൾ CVD ബാധിച്ച് മരിക്കുന്നു, ഓരോ വർഷവും അതിലിരട്ടി ആളുകൾക്ക് ഹൃദയാഘാതമോ സ്ട്രോക്കോ അനുഭവപ്പെടുന്നു.

ലോകത്തിലെ 80% ഹൃദയസംബന്ധമായ സംഭവങ്ങളും അത്തരം അസുഖത്തിന്റെ പൂർവ്വചരിത്രമില്ലാത്ത വ്യക്തികളിലാണ് സംഭവിക്കുന്നത്, അതായത് ലോകത്തിലെ ഭൂരിഭാഗം ഹൃദയാഘാതങ്ങളും സ്ട്രോക്കുകളും അനുബന്ധ മരണങ്ങളും തടയണമെങ്കിൽ CVD ഇല്ലാത്ത ആളുകളിൽ മരുന്നുകൾ ഉൾപ്പെടെയുള്ള ഫലപ്രദമായ പ്രതിരോധ തന്ത്രങ്ങൾ അത്യാവശ്യമാണ് എന്ന് ഗവേഷകർ സൂചിപ്പിക്കുന്നു.

മക്മാസ്റ്റർ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറും, പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അന്വേഷകനും ഹാമിൽട്ടൻ ഹെൽത്ത് സയൻസസിലെ കാർഡിയോളജിസ്റ്റുമായ മുഖ്യ ഗവേഷകൻ ഫിൽ ജോസഫ് പറയുന്നത് ഇപ്രകാരമാണ്. “ഈ കോമ്പിനേഷൻ, ഓരോന്നായോ അല്ലെങ്കിൽ പോളിപില്ലായി സംയോജിപ്പിച്ചതോ, ഗുരുതരവും അല്ലാത്തതുമായ CVD സാധ്യതകൾ ഗണ്യമായി കുറയ്ക്കുന്നു,”

“രക്തസമ്മർദ്ദം കുറയ്ക്കുന്ന ഏജന്റുകളായ, സ്റ്റാറ്റിൻ, ആസ്പിരിൻ എന്നിവ ഉൾപ്പെടുന്ന ചികിത്സകളിലാണ് മികച്ച ഫലങ്ങൾ കാണപ്പെടുന്നത്, ഇത് ഗുരുതരവും അല്ലാത്തതുമായ ഹൃദയസംബന്ധപ്രശ്നങ്ങൾ പകുതിയോളം കുറയ്ക്കും.”

വ്യത്യസ്തമായ രക്തസമ്മർദ്ദ, കൊളസ്ട്രോൾ അളവുകൾ ആണെങ്കിലും, പ്രമേഹം ഉള്ളതോ ഇല്ലാത്തതോ ആണെങ്കിലും ഇതിന്റെ ഫലം ഒരുപോലെയാണ്, പക്ഷേ പ്രായമായവരിൽ കൂടുതൽ ഫലം ഉണ്ടാകാം.”

മക്മാസ്റ്റർ സർവകലാശാലയിലെയും ഹാമിൽട്ടൺ ഹെൽത്ത് സയൻസസിലെയും പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (PHRI) മെറ്റാ അനാലിസിസ് പഠനത്തിന്റെ ആദ്യ എഴുത്തുകാരനാണ് ജോസഫ്. PHRIയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും മക്മാസ്റ്ററിലെ ബഹുമാന്യനായ സർവകലാശാല പ്രൊഫസറുമായ സലിം യൂസഫ് സീനിയർ എഴുത്തുകാരനും പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമാണ്.

13 രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകരെയും 26 രാജ്യങ്ങളിൽനിന്നും ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിൽനിന്നുള്ളവരെയും ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. ഈ പഠനം ദി ലാൻസെറ്റ് ടുഡേ പ്രസിദ്ധീകരിക്കുകയും യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി കോൺഗ്രസിൽ ഒരേസമയം അവതരിപ്പിക്കുകയും ചെയ്തു.

ഗവേഷകർ പരീക്ഷിച്ച FDC ചികിത്സാതന്ത്രങ്ങൾ CVD ഇവന്റുകളെ ഗണ്യമായി കുറയ്ക്കുമെന്ന് മുമ്പ് കരുതിയിരുന്നു, അവയെ ഒറ്റ-ടാബ്ലെറ്റ് മരുന്ന് ഫോർമുലയിൽ ഉപയോഗിക്കുമ്പോൾ ‘പോളിപില്ലുകൾ’ എന്ന് വിളിച്ചിരുന്നു, എന്നാൽ കഴിഞ്ഞ രണ്ട് വർഷം വരെ അതിന്റെ ഫലങ്ങളുടെ തെളിവ് ലഭിച്ചിരുന്നില്ല.

കോമ്പിനേഷൻ ഗുളിക എന്ന ആശയം 20 വർഷം മുമ്പ് ആദ്യമായി ജനസംഖ്യയിൽ സിവിഡി(CVD) ഗണ്യമായി കുറയ്ക്കുന്നതിനും ഹൃദയാഘാതമോ സ്ട്രോക്കോ മുൻപ് വന്നിട്ടുള്ളവർക്കും ഒരു ഉപാധിയായി നിർദ്ദേശിക്കപ്പെട്ടു, ഒറ്റ മരുന്നുകളുടെ ഉപയോഗം, സാധാരണ പരിചരണം അല്ലെങ്കിൽ പ്ലെസിബോ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ, പോളിപ്പിൽ രോഗികളിൽ ചികിത്സകളിൽ അനുകൂലമായി വരുന്നതും, മികച്ച രീതിയിലുള്ള അപകടസാധ്യതാ നിയന്ത്രണവും ആദ്യകാല പരീക്ഷണങ്ങൾ തെളിയിച്ചു.

“ഈ ഫലങ്ങൾ വളരെ മികച്ചവയാണ്, അതിന്റെ വിപുലമായ ഉപയോഗത്തിലൂടെ 5 മുതൽ 10 ദശലക്ഷം ആളുകൾക്ക് സ്ട്രോക്ക്, ഹൃദയാഘാതം അല്ലെങ്കിൽ അതുപോലെയുള്ള അവസ്ഥകളിൽ നിന്നുള്ള പ്രതിവർഷ മരണനിരക്ക് എന്നിവ ഒഴിവാക്കാനാകും,” യൂസഫ് പറഞ്ഞു. “ശക്തമായ പോളിപില്ലിന്റെ വികസനത്തോടെ ലോകത്തിലെ ഹൃദയസംബന്ധമായ അസുഖങ്ങൾ 65 – 70 ശതമാനം കുറയ്ക്കുകയും കൂടുതൽ വലിയ നേട്ടങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്ന ഒരു ഭാവി എനിക്ക് കാണാൻ കഴിയുന്നുണ്ട്.”

“പോളിപില്ലിന്റെ എല്ലാ ഘടകങ്ങളും പൊതുവായിട്ടുള്ളതും കുറഞ്ഞ നിരക്കിലുമുള്ളതിനാൽ, പോളിപില്ലുകൾ മിതമായ വിലയിൽ ആളുകൾക്ക് നൽകാൻ കഴിയും, മാത്രമല്ല അവ വളരെ ലാഭകരവുമാണ്.”

18,000 ആളുകലെ വെച്ച് ഏകദേശം 5 വർഷക്കാലമായി തുടരുന്ന മൂന്ന് വലിയ പഠനങ്ങളിൽ നിന്നുള്ള ഡാറ്റ സംയോജിപ്പിച്ച് ഗവേഷകർ അവരുടെ കണ്ടെത്തലുകൾ ശേഖരിച്ചു; ഇവയിൽ ഇന്റർനാഷണൽ പോളിക്യാപ് സ്റ്റഡി (TIPS) -3, ഹാർട്ട് ഔട്ട്കംസ് പ്രിവൻഷൻ ഇവാലുവേഷൻ (HOPE) -3 പഠനം, പോളിഇറാൻ ട്രയൽ എന്നിവ ഉൾപ്പെടുന്നു. PHRI ആണ് പഠനത്തിന് ധനസഹായം നൽകിയത്.

നിരവധി അന്താരാഷ്ട്ര വിദഗ്ധരും സംഘടനകളും പഠന ഫലങ്ങളെ അഭിനന്ദിച്ചു.

“വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും ലോകമെമ്പാടുമുള്ള CVD പ്രശ്നങ്ങൾ കുറയ്ക്കുന്നതിലൂടെ എല്ലാവർക്കും ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കാൻ വേൾഡ് ഹാർട്ട് ഫെഡറേഷൻ (WHF) പ്രതിജ്ഞാബദ്ധമാണ്,” WHF പ്രസിഡന്റ് പ്രൊഫസർ ഫൗസ്റ്റോ പിന്റോ പറഞ്ഞു.
CVD ഏകദേശം 50 ശതമാനം കുറയ്ക്കുന്നതിന് കുറഞ്ഞ ചെലവിൽ നിശ്ചിത ഡോസ് കോമ്പിനേഷനുകൾ ഉപയോഗിക്കുന്നത് അസാധാരണമാണ്, ഇത് ആഗോളതലത്തിൽ ഈ അവസ്ഥയെ നേരിടാനുള്ള ഒരു വലിയ അവസരത്തെ പ്രതിനിധീകരിക്കുന്നു അതുവഴി ജനങ്ങളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താനും കഴിയുന്നു. കഴിഞ്ഞ ദശകത്തിൽ WHF ഒരു പോളിപ്പിൽ ഉപയോഗത്തെ പിന്തുണച്ചിട്ടുണ്ട്, ഈ ഫലങ്ങൾ ആഗോളതലത്തിൽ ഇതിനെ ഉയർത്തിയെടുക്കാൻ സഹായിക്കുന്നു.

വെൽക്കം ട്രസ്റ്റ് ഡയറക്ടർ സർ ജെറമി ഫറാർ പറഞ്ഞു, “2001 ഓഗസ്റ്റിൽ ലണ്ടനിൽ ലോകാരോഗ്യ സംഘടനയുമായി ചേർന്ന ഒരു വർക്ക്ഷോപ്പിൽ നിന്നുണ്ടായ ശുപാർശകളുടെ അടിസ്ഥാനത്തിൽ, വിശകലനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള മൂന്ന് പ്രധാന പഠനങ്ങളിൽ ഒന്ന് വെൽക്കം ട്രസ്റ്റ് പിന്തുണച്ചിരുന്നു. ഹൃദയസംബന്ധമായ രോഗങ്ങൾ ഉൾപ്പെടെയുള്ള സാധാരണ രോഗങ്ങൾക്ക് കുറഞ്ഞ ചെലവിൽ വ്യാപകമായി ഉപയോഗിക്കാവുന്ന പരിഹാരങ്ങൾ വിലയിരുത്താൻ പ്രതിജ്ഞാബദ്ധമാണ് വെൽക്കം ട്രസ്റ്റ്. രക്തസമ്മർദ്ദം കുറയ്ക്കൽ, സ്റ്റാറ്റിനുകൾ, ആസ്പിരിൻ എന്നിവ ഉൾപ്പെടുന്ന പോളിപിൽ അല്ലെങ്കിൽ നിശ്ചിത ഡോസ് കോമ്പിനേഷനുകൾക്ക് CVD ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് സൂചിപ്പിക്കുന്ന ശക്തമായ തെളിവുകൾ വികസിപ്പിക്കുന്നതിന് ഞങ്ങളുടെ പിന്തുണ ഉണ്ടായതിൽ ഞങ്ങൾ സന്തുഷ്ടരാണ്.

സെൻറ് ജോൺസ് മെഡിക്കൽ കോളേജ് ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. പ്രേം പയസ്, ഡോ. ഡെനിസ് സേവ്യർ എന്നിവർ ഇന്ത്യയിലെ 60 -തിലധികം ആശുപത്രികളിൽ വിവിധ പോളിപില്ലുകൾ വിലയിരുത്തുന്നതിനായി നിരവധി പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകി. ഡോ. പയസ് പറഞ്ഞു, “സെന്റ് ജോൺസിലെ ഞങ്ങളുടെ ഗ്രൂപ്പ് “പോളിപ്പിൽ” അതിന്റെ ആശയത്തിനും വികസനത്തിനുമായി PHRIയുമായി സഹകരിച്ച് ഏകദേശം രണ്ട് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നു. കാരണം, ഹൃദ്രോഗം, പ്രത്യേകിച്ച് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയിൽ നിന്നുള്ള രോഗങ്ങൾക്കും മരണങ്ങൾക്കും എതിരായ ലോകപോരാട്ടത്തിൽ പോളിപിൽ ആശയം പ്രായോഗികവും ശക്തവുമായ ആയുധം നൽകുന്നുവെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്.

ഡോ. സേവ്യർ പറയുന്നു, “പോളിപിൽ പരീക്ഷണങ്ങളുടെ ഈ മെറ്റാ അനാലിസിസിൽ പോളിപില്ലിന്റെ ഫലപ്രാപ്തി സ്ഥിരീകരിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഇന്ത്യയിലെ 60 -തിലധികം ആശുപത്രികളിലെ നിരവധി ഡോക്ടർമാരും അവരുടെ ജീവനക്കാരും ഈ ഗവേഷണ പഠനങ്ങൾ നടത്താൻ കഠിനമായി പരിശ്രമിച്ചിരുന്നു. ദേശീയ ആരോഗ്യ പരിപാടിയിൽ ഇത് ഉൾപ്പെടുത്തുന്നതിന് വേണ്ടി പ്രവർത്തിക്കാൻ ഞങ്ങൾ ഇപ്പോൾ പ്രതീക്ഷിക്കുന്നു.

“ഇന്ത്യയെ സംബന്ധിച്ച് ടൈപ്പ് 2 പ്രമേഹത്തിന്റെയും അകാല ഹൃദയ സംബന്ധമായ അസുഖങ്ങളുടെയും കഠിനഭാരം ഉണ്ട്. ഇന്ത്യയിൽ ഡ്രഗ് ചികിത്സകൾ ശരിയായി നടക്കുന്നില്ല, അതിനാൽ ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാൻ ഒരു പോളിപില്ലിന് കഴിയും, ”പഠനം നടത്തിയ സൈറ്റുകളിലൊന്നായ മദ്രാസ് ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷന്റെ ഡയബറ്റോളജിസ്റ്റും ഡയറക്ടറുമായ ഡോ വി മോഹൻ പറഞ്ഞു.

കാർഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. പി പി മോഹനൻ പറയുന്നു, “ഹൃദയസംബന്ധമായ അസുഖങ്ങൾക്കെതിരെ പോളിപിൽ നൽകുന്ന അസാധാരണമായ സംരക്ഷണം സന്തോഷകരമായ ഒരു വിവരമാണ്. അതിന്റെ പ്രയോജനത്തെക്കുറിച്ച് ഇപ്പോൾ ഒരു ചർച്ച ഉണ്ടാകരുത്, പരമാവധി സിവിഡി(CVD) രോഗികളുള്ള ഇന്ത്യയാണ് ഇതിൽ നിന്ന് ഏറ്റവും കൂടുതൽ പ്രയോജനം നേടുന്നത്. ഈ സുപ്രധാന വിവരങ്ങൾ ലോകമെമ്പാടുമുള്ള എല്ലാ ചികിത്സാ ക്ലിനിക്കുകളിലേക്കും പ്രചരിപ്പിക്കപ്പെടട്ടെ.”

“ഹൃദ്രോഗങ്ങളാണ് ഇന്ത്യയിലെ മരണത്തിന്റെ പ്രധാന കാരണം, അത് വ്യക്തികൾക്കും കുടുംബങ്ങൾക്കും രാഷ്ട്രത്തിനും തന്നെ വലിയ സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കുന്നു. അതുകൊണ്ട്, ജനസംഖ്യയെ സംരക്ഷിക്കുന്നതിനും ഇന്ത്യയുടെ സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കുന്നതിനും അതിനുള്ള പ്രതിരോധം പരമപ്രധാനമാണ്. ഹൃദ്രോഗങ്ങളെ ഗണ്യമായി തടയുന്നതിൽ കുറഞ്ഞ ചെലവിൽ നിശ്ചിത ഡോസ് കോമ്പിനേഷന്റെ ലളിതമായ കണ്ടുപിടിത്തത്തിന്റെ ശക്തി ഈ പഠനം തെളിയിക്കുന്നു, ”പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ഡോ. പ്രഭാകരൻ ഡി പറഞ്ഞു.

Related Topics

Share this story