Times Kerala

കള്ളപ്പണക്കേസ്: കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുകളുമായി കെടി ജലീല്‍ ഇഡി ഓഫീസില്‍

 
കള്ളപ്പണക്കേസ്: കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുകളുമായി കെടി ജലീല്‍ ഇഡി ഓഫീസില്‍

കൊച്ചി: മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലക്കുട്ടിക്ക് എതിരെ ഉയര്‍ത്തിയ കള്ളപ്പണ ആരോപണത്തില്‍ വിശദീകരണം നല്‍കാന്‍ മുന്‍മന്ത്രി കെ ടി ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തി. കുഞ്ഞാലിക്കുട്ടിക്ക് എതിരായ ആരോപണത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഇഡി കെടി ജലീലിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കെ ടി ജലീല്‍ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജറായത്.രാവിലെ 10.50 ഓടെയാണ് ജലീല്‍ ഇഡി ഓഫീസില്‍ എത്തിയത്. കെ ടി ജലീല്‍ നല്‍കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും കേസിന്റെ മുന്നോട്ടുള്ള നടപടികള്‍.മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലാണ് മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ പികെ കുഞ്ഞാലിക്കുട്ടി നടത്തുന്നതെന്നായിരുന്നു കെ ടി ജലീലിന്റെ ആരോപണം. എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് 300 കോടി കള്ളപ്പണം ഉണ്ടെന്നും ബാങ്ക് സെക്രട്ടറി ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണെന്നും ജലീല്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി അന്വേഷണം ആരംഭിച്ചത്.

Related Topics

Share this story