Times Kerala

ടാറ്റ ടിഗോര്‍ ഇവി ഉടന്‍ വിപണിയില്‍ എത്തും

 
ടാറ്റ ടിഗോര്‍ ഇവി ഉടന്‍ വിപണിയില്‍ എത്തും

വൈദ്യുത ശ്രേണിയില്‍ ടാറ്റ പുറത്തിറക്കുന്ന വാഹങ്ങളില്‍ ഒന്നാണ് ടാറ്റ ടിഗോര്‍ ഇവി. ഒറ്റ ചാര്‍ജില്‍ 142 കിലോമീറ്റര്‍ ഓടാന്‍ കഴിവുള്ള വാഹനം ഉടന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ടാക്‌സി, ടൂര്‍ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ആണ് ആദ്യ ഘട്ടത്തില്‍ ഇവി എത്തുന്നത്.

എല്ലാ സുരക്ഷാ സൗകര്യങ്ങളും ഒരുക്കി ഇറക്കുന്ന വാഹനം വെളുപ്പ്, നീല, സില്‍വര്‍ എന്നീ കളറുകളിലാണ് എത്തുന്നത്. ആന്റി – ലോക്ക് ബ്രേക്കിങ് സംവിധാനം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഇരട്ട മുന്‍ എയര്‍ബാഗുകള്‍ എന്നിവയെല്ലാം വാഹനത്തില്‍ ഉണ്ട്.

9.99 ലക്ഷം രൂപ മുതല്‍ 10.90 ലക്ഷം വരെയാണ് വാഹനത്തിന്റെ വില വരുന്നത്. ഫാസ്റ്റ് ചാര്‍ജര്‍ സംവിധാനത്തിലൂടെ 90 മിനിറ്റില്‍ വാഹനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

Related Topics

Share this story