Times Kerala

കോപ്പ അമേരിക്ക: വെനിസ്വേലയെ തോല്‍പ്പിച്ച്‌ അര്‍ജന്റീന സെമിഫൈനലില്‍; എതിരാളി ബ്രസീൽ

 
കോപ്പ അമേരിക്ക: വെനിസ്വേലയെ തോല്‍പ്പിച്ച്‌ അര്‍ജന്റീന സെമിഫൈനലില്‍; എതിരാളി ബ്രസീൽ

ബ്രസീല്‍: ബ്രസീലില്‍ നടക്കുന്ന കോപ്പ അമേരിക്ക ഫുഡ്ബോള്‍ മത്സരത്തില്‍ വെനിസ്വേലയെ തോല്‍പ്പിച്ച്‌ അര്‍ജന്റീന സെമിഫൈനലില്‍ പ്രവേശിച്ചു. ഇന്ന് നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അവര്‍ വെനിസ്വേലയെ പരാജയപ്പെടുത്തിയത്. മികച്ച പ്രകടനമാണ് അര്ജന്റീന പുറത്തെടുത്തത്. ലൗടാറൊ ആണ് ആദ്യ ഗോള്‍ നേടിയത്. പത്തം മിനിറ്റില്‍ ആയിരുന്നുണ് ആദ്യ ഗോള്‍. രണ്ടാം ഗോള്‍ രണ്ടാം പകുതിയില്‍ എഴുപത്തി നാലാം മിനിറ്റില്‍ ചെല്‍സോ ആണ് ഗോള്‍ നേടിയത്. ജയത്തോടെ സെമിഫൈനലില്‍ എത്തിയ അര്‍ജന്റീനയുടെ സെമിഫൈനല്‍ എതിരാളി ബ്രസീല്‍ ആണ്.

Related Topics

Share this story