Times Kerala

ധോണിക്കെതിരെ രൂക്ഷ വിമർശനവുമായി ലക്ഷ്മൺ

 
ധോണിക്കെതിരെ രൂക്ഷ വിമർശനവുമായി ലക്ഷ്മൺ

ലണ്ടന്‍:ലോകകപ്പില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ പ്രകടനത്തോടെ മുൻ നായകൻ ധോണി വീണ്ടും ചർച്ചയാകുകയാണ്. ധോണിയുടെ മെല്ലെപ്പോക്ക് മുന്‍താരങ്ങളില്‍ പലര്‍ക്കും രസിക്കുന്നില്ല എന്നതാണ് പ്രശ്നം . വിന്‍ഡീസിനെതിരെ കഴിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയെങ്കിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സച്ചിനും സെവാഗിനും പിന്നാലെ വിവിഎസ് ലക്ഷ്മണും ധോണിയുടെ ബാറ്റിങ്ങിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

കടുത്ത വിമര്‍ശനമാണ് മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായ ലക്ഷ്മണ്‍ ഉന്നയിച്ചത്. അദ്ദേഹം പറയുന്നതിങ്ങനെ… ”നിലവില്‍ ബാറ്റ്സ്മാന്‍ എന്ന നിലയില്‍ ധോണിയുടെ സമീപനം ശരിയല്ല. പഴയ പോലെയല്ല കാര്യങ്ങള്‍, ധോണി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടുന്നു. സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കുമ്പോള്‍ അദ്ദേഹത്തിന് പഴയ മികവ് പുറത്തെടുക്കാന്‍ കഴിയുന്നില്ല. ധോണിയെ പോലെ പരിചയസമ്പന്നനായ താരത്തില്‍ നിന്ന് കുറച്ച് കൂടി വേഗത്തിലുള്ള ഇന്നിങ്‌സ് ടീം പ്രതീക്ഷിക്കുന്നുണ്ട്…” ലക്ഷ്മണ്‍ പറഞ്ഞു.

Related Topics

Share this story