Times Kerala

ഇരുകൈകളും പിന്നിൽ കെട്ടിവച്ചു, വായ് കൊണ്ട് തൊലി നീക്കം ചെയ്ത, വെറും 37 സെക്കന്‍റു കൊണ്ട് നേന്ത്രപ്പഴം അകത്താക്കി യുവാവ്; ഗിന്നസ് റെക്കോഡ്

 
ഇരുകൈകളും പിന്നിൽ കെട്ടിവച്ചു, വായ് കൊണ്ട് തൊലി നീക്കം ചെയ്ത, വെറും 37 സെക്കന്‍റു കൊണ്ട് നേന്ത്രപ്പഴം അകത്താക്കി യുവാവ്; ഗിന്നസ് റെക്കോഡ്

പോഷകസമ്പന്നമായ നേന്ത്രപ്പഴം ആരോഗ്യത്തിന് നല്ലതാണ്, എന്നാൽ ഒറ്റയിരിപ്പിന് ഒരു നേന്ത്രപ്പഴം കഴിക്കുക എന്നത് പലര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ വെറും 37 സെക്കന്‍റ് കൊണ്ട് നേന്ത്രപ്പഴം അകത്താക്കി ഗിന്നസ് വേൾ‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിരിക്കുകയാണ് ഒരു യുവാവ്.അതും ഇരുകൈകളും പുറകിലേയ്ക്ക് കൊട്ടി വച്ച ശേഷം വായ് കൊണ്ട് തൊലി നീക്കം ചെയ്ത യുവാവ് 37.782 സെക്കന്‍റ് കൊണ്ടാണ് പഴം മുഴുവനും അകത്താക്കിയത്. ഇതിന്‍റെ വിഡിയോ ഗിന്നസ് വേൾ‍ഡ് റെക്കോര്‍ഡ്സിന്‍റെ ഔദ്യോ​ഗിക പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. മൈക്ക് ജാക്ക് എന്ന യുവാവാണ് ഇത്തരമൊരു റെക്കോര്‍ഡ് സ്വന്തമാക്കിയത്.

Related Topics

Share this story