Times Kerala

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; തുടർച്ചയായ നാലാം ദിവസവും 40,000ത്തിന് മുകളിൽ; ജാഗ്രത

 
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; തുടർച്ചയായ നാലാം ദിവസവും 40,000ത്തിന് മുകളിൽ; ജാഗ്രത

ഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ തുടർച്ചയായ നാലാം ദിവസവും 40,000 ത്തിന് മുകളിൽ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 45,083 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 460 പേർ മരിക്കുകയും ചെയ്തു. അതേസമയം, കഴിഞ്ഞ ദിവസം 35,840 പേർ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.53 ശതമാനമായി .3,68,558 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്.തുടർച്ചയായ 34-ാം ദിവസവും രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെയാണ്. നിലവിൽ 2.57% ആണ് പോസിറ്റിവിറ്റി നിരക്ക്.73 ലക്ഷത്തിലേറെ വാക്‌സിൻ ഡോസുകൾ കഴിഞ്ഞ ദിവസം വിതരണം ചെയ്തതോടെ രാജ്യത്തെ ആകെ കുത്തിവെപ്പ് സ്വീകരിച്ചവരുടെ എണ്ണം 63 കോടി കവിഞ്ഞു.

Related Topics

Share this story