Times Kerala

പൂച്ചയുടെ ജീവന്‍ രക്ഷിച്ചവര്‍ക്ക് 50,000 ദിര്‍ഹം വീതം പാരിതോഷികം പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

 
പൂച്ചയുടെ ജീവന്‍ രക്ഷിച്ചവര്‍ക്ക് 50,000 ദിര്‍ഹം വീതം പാരിതോഷികം പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

കെട്ടിടത്തില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ സാഹസികമായി രക്ഷിച്ചവര്‍ക്ക് 50000 ദിര്‍ഹം പാരിതോഷികം പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം പാരിതോഷികമായി പ്രഖ്യാപിച്ചിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ നാല് പേര്‍ക്കും 50000 ദിര്‍ഹം വീതം നല്‍കും. ഏകദേശം 10 ലക്ഷം രൂപ (50,000 ദിര്‍ഹം) വീതം ഇന്നലെ രാത്രി ഭരണാധികാരിയുടെ ഓഫീസില്‍ നിന്നെത്തിയ ഉദ്യോഗസ്ഥന്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് നേരിട്ട് സമ്മാനിക്കുകയായിരുന്നു.വടകര സ്വദേശി റാഷിദ് ബിന്‍ മുഹമ്മദിന്റെ കടയില്‍ പതിവായി എത്തുന്ന പൂച്ച കടയ്ക്ക് മുന്‍പിലുള്ള കെട്ടിടത്തിന്റെ രണ്ടാംനിലയിലെ ബാല്‍ക്കണിയില്‍ കുടുങ്ങുകയായിരുന്നു. അകത്തേക്കും പുറത്തേക്കും പോവാനാവാതെ നിന്ന പൂച്ചയെ അതു വഴി പോയ ചില യാത്രക്കാര്‍ തുണി വിരിച്ച് വിടിച്ച് ചാടിക്കുകയായിരുന്നു. ദുബായില്‍ വാച്ച്മാന്‍ ആയി ജോലി ചെയ്യുന്ന മൊറോക്കന്‍ സ്വദേശി അഷ്‌റഫ്, സെയില്‍സ്മാന്‍ ആയി ജോലി ചെയ്യുന്ന പാകിസ്ഥാനി സ്വദേശി ആതിഫ് മെഹ്മൂദ്, ദുബായ് ആര്‍ടിഎയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഇന്ത്യക്കാരന്‍ നാസര്‍ എന്നിവരാണ് പൂച്ചയെ രക്ഷിച്ചത്. പൂച്ചയെ ഇവര്‍ സുരക്ഷിതമായി താഴെയിറക്കി. ദെയ്റ നഗരത്തില്‍ പലചരക്കുകട നടത്തുന്ന മുഹമ്മദ് റാഷിദ് എന്ന വടകര സ്വദേശിയാണ് വീഡിയോ പകര്‍ത്തിയത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

Related Topics

Share this story