Times Kerala

ലൈംഗികത്തൊഴിലാളിയായ യുവതിയെ കൊന്ന് വെട്ടിനുറുക്കി, മൂന്ന് പെട്ടികളിലാക്കി ഉപേക്ഷിച്ചു; 40 കാരനായ കാമുകന്‍ അറസ്റ്റില്‍

 
ലൈംഗികത്തൊഴിലാളിയായ യുവതിയെ കൊന്ന് വെട്ടിനുറുക്കി, മൂന്ന് പെട്ടികളിലാക്കി ഉപേക്ഷിച്ചു; 40 കാരനായ കാമുകന്‍ അറസ്റ്റില്‍

പൂണെ: ലൈംഗികത്തൊഴിലാളിയായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി പെട്ടികളിലാക്കി മൂന്നിടങ്ങളിലായി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പൂണെ ബുദ്വാര്‍പേട്ട് സ്വദേശിയായ 40-കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ യുവതിയുടെ കാമുകനാണെന്നാണ് പോലീസ് പറഞ്ഞത്.ഇക്കഴിഞ്ഞ ഓഗസ്റ്റ് 12-ാം തീയതി മുതലാണ് ബുദ്വാര്‍പേട്ടിലെ ലൈംഗികത്തൊഴിലാളിയായ യുവതിയെ കാണാതായത്. തുടർന്ന് വേശ്യാലയ നടത്തിപ്പുകാരന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവതി കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയത്. വിവാഹിതനായ പ്രതിയും യുവതിയും തമ്മില്‍ കഴിഞ്ഞ മൂന്നുമാസമായി പ്രണയത്തിലായിരുന്നു. ഇതിനിടെ 40-കാരന്‍ കാമുകിക്ക് വേണ്ടി നാരായണ്‍പേട്ടില്‍ വാടകയ്ക്ക് ഫ്‌ളാറ്റെടുത്ത് നല്‍കുകയും ചെയ്തു. എന്നാല്‍ ഓഗസ്റ്റ് 12-ാം തീയതി ഇരുവരും തമ്മില്‍ ഫ്‌ളാറ്റില്‍വെച്ച് വാക്കുതർക്കം ഉണ്ടാകുകയും പ്രതി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ഫ്‌ളാറ്റ് പുറത്തുനിന്ന് പൂട്ടി രക്ഷപ്പെടുകയും ചെയ്തു.

തുടർന്ന് ഒരു സുഹൃത്തിന്റെ സഹായത്തോടെ ഒരു ടെംപോ വാന്‍ സംഘടിപ്പിച്ച് ഓഗസ്റ്റ് 14-ന് നാരായണ്‍പേട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് ഫ്‌ളാറ്റിനുള്ളില്‍വെച്ച് യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി മൂന്ന് പെട്ടികളിലാക്കുകയായിരുന്നു. ഈ പെട്ടികള്‍ പിന്നീട് മൂന്നിടത്തായി ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചതായും മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചസ്ഥലങ്ങള്‍ കാണിച്ചുനല്‍കിയതായും പോലീസ് പറഞ്ഞു. ഡി.സി.പി(ക്രൈം) ശ്രീനിവാസ് ഗാഡ്‌ഗെ, എ.സി.പി. സുരേന്ദ്ര ദേശ്മുഖ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടി തെളിവെടുപ്പ് നടത്തിയത്.

Related Topics

Share this story