Times Kerala

ഇഷ്ടപ്പെട്ട പാട്ട് വെച്ചില്ല; വിവാഹ പന്തലിൽ കയറാൻ വിസമ്മതിച്ച്‌ വധു; വീഡിയോ വൈറൽ

 
ഇഷ്ടപ്പെട്ട പാട്ട് വെച്ചില്ല; വിവാഹ പന്തലിൽ കയറാൻ വിസമ്മതിച്ച്‌ വധു; വീഡിയോ വൈറൽ

വിവാഹ ആഘോഷങ്ങളുമായി ബന്ധപ്പെട്ട പല സംഭവങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോൾ ഇഷ്ട്ടപ്പെട്ട പാട്ട് വെക്കാത്തതിന്റെ പേരില്‍ വിവാഹ വേദിയിലേക്ക് പ്രവേശിക്കാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ‘ദ വെഡിംഗ് ബ്രിഗേഡ്’ പോസ്റ്റുചെയ്ത ഒരു വീഡിയോയിലാണ് രംഗമുള്ളത്. സന്ദര്‍ഭത്തിന് യോജിച്ച പാട്ട് ഇട്ടില്ലെന്ന് പറഞ്ഞ് വിവാഹമണ്ഡപത്തിലേക്ക് കയറാന്‍ വിസമ്മതിക്കുന്ന വധുവിന്റെ രംഗങ്ങളാണ് വീഡിയോയിലുള്ളത്. ഇത് എവിടെനിന്ന് പകര്‍ത്തിയതാണെന്ന് വ്യക്തമല്ല.പിങ്ക് നിറത്തിലുള്ള വിവാഹവസ്ത്രം ധരിച്ച്‌ സുന്ദരിയായ വധുവിനെ മണ്ഡപത്തിലേക്ക് ആനയിക്കുന്ന രംഗത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. ഈ സമയത്ത് തനിക്കിഷ്ടപ്പെട്ട ഒരു പാട്ട് ഇടണമെന്ന് വധു നേരത്തേ ഇവന്റ് സംഘാടകരെ അറിയിച്ചിരുന്നു. അവര്‍ അത് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സമയമായപ്പോള്‍ ആവശ്യപ്പെട്ടിരുന്ന പാട്ടിന് പകരം മറ്റൊന്നാണ് ഇട്ടത്. ഇതാണ് വധുവിനെ പ്രകോപിപ്പിച്ചത്. ഇതിനിടെ കലികയറി ഇവന്റ് സംഘാടകരെ ശാസിക്കുന്നതും ദൃശ്യത്തില്‍ കാണാം. കൂട്ടുകാരികള്‍ ഉള്‍പ്പടെ കൂടുതല്‍പേര്‍ സമാധാനിപ്പിച്ചിട്ടും മണ്ഡപത്തിലേക്ക് കയറാന്‍ യുവതി തയ്യാറാകുന്നില്ല. ഒടുവില്‍ എന്തുസംഭവിച്ചുവെന്ന് വീഡിയോയില്‍ വ്യക്തമല്ല.

വൈറലാകുന്ന വീഡിയോ കാണാം…

Related Topics

Share this story