Times Kerala

യേശുവിനെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കും, വിശ്വാസികളെ ബോധിപ്പിക്കാൻ പാസ്റ്ററെ ജീവനോടെ കുഴിയില്‍ മൂടി; മൂന്നു ദിവസം കഴിഞ്ഞ് മൃതദേഹം പുറത്തെടുത്തു.!

 
യേശുവിനെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കും, വിശ്വാസികളെ ബോധിപ്പിക്കാൻ പാസ്റ്ററെ ജീവനോടെ കുഴിയില്‍ മൂടി; മൂന്നു ദിവസം കഴിഞ്ഞ് മൃതദേഹം പുറത്തെടുത്തു.!

സാംബിയ: യേശുവിനെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ തനിക്കും സാധിക്കുമെന്ന് വിശ്വാസികളെ വിശ്വസിപ്പിക്കാന്‍ സാഹസത്തിന് മുതിര്‍ന്ന പാസ്റ്റര്‍ക്ക് ഒടുവിൽ ദാരുണാന്ത്യം. ആഫ്രിക്കയിലെ സാംബിയന്‍ ക്രിസ്ത്യന്‍ ചര്‍ച്ചിലെ പാസ്റ്ററായ ജെയിംസ് സക്കാറ എന്ന 22 കാരനാണ് മരിച്ചത്. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം താനും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് വിശ്വസികളെ ബോധിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദാരുണ മരണം. വിശ്വാസികളെ സാക്ഷിയാക്കി ഇയാള്‍ കൈകാലുകള്‍ ബന്ധിച്ച് കുഴിയില്‍ ഇറങ്ങി കിടക്കുകയായിരുന്നു. തന്നെ മണ്ണിട്ട് മൂടണമെന്നും മൂന്നു ദിവസത്തിന് ശേഷം ജീവനോടെ ഇവിടെത്തന്നെ ഉണ്ടാകുമെന്നും ഇയാള്‍ വിശ്വാസികളോട് അവകാശപ്പെട്ടിരുന്നു. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം കുഴിമാന്തിയപ്പോള്‍ മരിച്ചുകിടക്കുന്ന പാസ്റ്ററെയാണ് കണ്ടതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സാഹസത്തിന് പാസ്റ്ററെ പിന്തുണച്ച മൂന്നു പേര്‍ക്കെതിരെ അധികൃതര്‍ കേസെടുത്തു. മരിച്ച നിലയില്‍ കണ്ടെത്തിയപ്പോഴാണ് ഇവര്‍ സംഭവം പൊലീസിനെ അറിയിക്കുന്നത്. സഹായികളില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേര്‍ ഒളിവിലാണ്.

Related Topics

Share this story