Times Kerala

ശാരീരിക അസ്വസ്ഥത ബാധിച്ച് ചികില്‍സയിലിരിക്കെ കാസര്‍ഗോഡ് യുവതി മരിച്ചു; വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെയെന്ന് ആക്ഷേപം

 
ശാരീരിക അസ്വസ്ഥത ബാധിച്ച് ചികില്‍സയിലിരിക്കെ കാസര്‍ഗോഡ് യുവതി മരിച്ചു; വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെയെന്ന് ആക്ഷേപം

കാസർഗോഡ്: കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചതിന് പിന്നാലെ ഉണ്ടായ ശാരീരിക അസ്വസ്ഥകള്‍ പ്രകടിപ്പിച്ച യുവതി ചികില്‍സയിലിരിക്കെ മരിച്ചു. കാസര്‍ഗോഡ് വാവടുക്കം സ്വദേശിനി രഞ്ജിത(21)യാണ് മരിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് യുവതി വാക്‌സിന്‍ സ്വകരിച്ചത്. ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ നിന്ന് കോവിഷീല്‍ഡിന്റെ ആദ്യ ഡോസായിരുന്നു രഞ്ജിത സ്വീകരിച്ചത്. പിന്നാലെ കടുത്ത പനിയും ഛര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നു. അസ്വസ്ഥതകള്‍ രൂക്ഷമായതോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചെന്ന് പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തു. ഇത് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയയും നടത്തി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ബിഎസ്ഡബ്ല്യു വിദ്യാര്‍ത്ഥിയായിരുന്ന രഞ്ജിത എംഎസ്ഡബ്ല്യു പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു. വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ അപൂര്‍വമായി ഇത്തരം അവസ്ഥ ഉണ്ടാകാറുണ്ടെന്നാണ് അരോഗ്യ വിദഗ്ദരുടെ നിലപാട്. പത്ത് ലക്ഷത്തില്‍ ഒരാള്‍ എന്ന തരത്തില്‍ അപൂര്‍വമാണ് ഇത്തരം അവസ്ഥയെന്നും വിദഗ്ദര്‍ പറയുന്നു.

Related Topics

Share this story