Times Kerala

ടോക്കിയോ പാരാലിംപിക്സിന് പ്രത്യേക ഡൂഡില്‍ ഗെയിമൊരുക്കി ഗൂഗിള്‍

 
ടോക്കിയോ പാരാലിംപിക്സിന് പ്രത്യേക ഡൂഡില്‍ ഗെയിമൊരുക്കി ഗൂഗിള്‍

ടോക്കിയോ പാരാലിംപിക്‌സിന്റെ പശ്ചാതലത്തില്‍ ഡൂഡില്‍ ഗെയിം ഒരുക്കി ഗൂഗിള്‍.ടോക്കിയോ പാരാലിംപിക്സ് ആരംഭിക്കുന്ന ഇന്ന് പ്രത്യേക ഡൂഡില്‍ ഗെയിംമാണ് ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത് . ആഗസ്റ്റ് 24 ന് തുടക്കമാകുന്ന 2020 ടോക്കിയോ പാരാലിംപിക്‌സ് സെപ്തംബര്‍ അഞ്ചു വരെ നീണ്ടുനില്‍ക്കും. ഡൂഡിലിന്റെ ഗെയിംസ് വില്ലേജ് ദ്വീപില്‍ ഒരുക്കിയ വിവിധ ഗെയിമുകളിലേക്കാണ് ഡൂഡില്‍ വിഡിയോ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.ഗൂഗിള്‍ ഹോംപേജിലുള്ള ഡൂഡിലില്‍ ക്ലിക് ചെ്ത് ഗെയിമില്‍ പ്രവേശിക്കാവുന്നതാണ്. ഡൂഡില്‍ ചാമ്ബ്യന്‍ ഐലന്‍ഡ് ഗെയിമില്‍ ഏഴു മിനി ഗെയിമുകളാണുള്ളത്.ഇതിൽ 162 രാജ്യങ്ങളില്‍ നിന്നായി നാനൂറ്റി നാനൂറോളം താരങ്ങളാണ് പാരാലിംപിക്സില്‍ പങ്കെടുക്കുന്നത്. 539 ഇനങ്ങളിലാണ് ഇക്കുറി മത്സരങ്ങളുണ്ടാവുക. 54 പേരാണ് ഇന്ത്യയില്‍ നിന്ന് ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.

Related Topics

Share this story