Times Kerala

സൗദിയിൽ ജിസാനിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു

 
സൗദിയിൽ ജിസാനിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു

ജിദ്ദ: സൗദിയിൽ ജിസാനിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം കോഡൂർ വലിയാട് സ്വദേശി അഷ്റഫ് എന്ന കുഞ്ഞാപ്പു ആണ് മരിച്ചത്. സഹയാത്രികൻ വലിയാട് സ്വദേശി സാദിഖിന്  പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന സെയില്‍സ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.

Related Topics

Share this story