Times Kerala

എല്‍ജിയുടെ പുതിയ മൂന്ന് ഫോണുകള്‍ ഇന്ത്യൻ വിപണിയിൽ

 
എല്‍ജിയുടെ പുതിയ മൂന്ന് ഫോണുകള്‍ ഇന്ത്യൻ വിപണിയിൽ

ന്യൂഡല്‍ഹി: എല്‍ജിയുടെ പുതിയ മൂന്ന് ഫോണുകള്‍ ഇന്ത്യയില്‍ ഇറങ്ങി. എല്‍ജി W സീരിസില്‍ പെടുന്ന എല്‍ജി W10,W30,W30 പ്രോ എന്നീ ഫോണുകളാണ് ഇന്ത്യയില്‍ എത്തിയത്. എഐ ഫീച്ചേര്‍ഡ് നൈറ്റ് മോഡ്, പോട്രേയെറ്റ്, ബോക്കെ, വൈഡ് ആംഗിള്‍ പ്രത്യേകതയോടെ എത്തുന്ന ക്യാമറ. എച്ച്‌ഡി പ്ലസ് ഫുള്‍ വ്യൂ ഡിസ്പ്ലേ പാനല്‍. 4000 എംഎഎച്ച്‌ ബാറ്ററി എന്നിവ ഈ ഫോണുകളുടെ പ്രത്യേകതയാണ്.

എല്‍ജി W10ന് 8,999 രൂപയാണ് വില വരുന്നത്. W30ക്ക് 9,999 രൂപയാണ് വില ഇന്ത്യയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്‍ഡി W30 പ്രോയുടെ വില എന്നാല്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Related Topics

Share this story