Times Kerala

പുതിയ ബിഎംഡബ്ല്യു S1000RR ഇന്ത്യന്‍ വിപണിയില്‍

 
പുതിയ ബിഎംഡബ്ല്യു S1000RR ഇന്ത്യന്‍ വിപണിയില്‍

2019 ബിഎംഡബ്ല്യു S1000RR ഇന്ത്യന്‍ വിപണിയില്‍ എത്തി. സ്റ്റാന്‍ഡേര്‍ഡ്, പ്രോ, പ്രോ M സ്‌പോര്‍ട് എന്നിങ്ങനെ മൂന്നു വകഭേദങ്ങളിലാണ് ബൈക്ക് വില്‍പ്പനയ്ക്ക് വരുന്നത്. രാജ്യമെങ്ങുമുള്ള ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകള്‍ നവീകരിച്ച 2019 ബിഎംഡബ്ല്യു S1000RR മോഡലുകളുടെ ബുക്കിങ് തുടങ്ങി. ഡിസൈനിലും എഞ്ചിന്‍ മുഖത്തും കാര്യമായ പരിഷ്‌കാരങ്ങള്‍ നേടിയാണ് ബൈക്കിന്റെ പുതിയ പതിപ്പ് കടന്നുവരുന്നത്.

ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ്, കോര്‍ണറിങ് എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, എഞ്ചിന്‍ ബ്രേക്കിങ് കണ്‍ട്രോള്‍, 6.5 ഇഞ്ച് വലുപ്പമുള്ള TFT സ്‌ക്രീന്‍ എന്നിവ ബൈക്കിന്റെ ഫീച്ചറുകളാണ്. ബ്ലുടൂത്ത് മുഖേന സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റിയും മോഡലില്‍ കമ്ബനി ലഭ്യമാക്കുന്നുണ്ട്. റെയിന്‍, റോഡ്, റേസ്, ഡയനാമിക് റൈഡിങ് മോഡുകളാണ് ബൈക്കിലുള്ളത്. വീലി കണ്‍ട്രോള്‍, ലോഞ്ച് കണ്‍ട്രോള്‍, സ്ലൈഡ് കണ്‍ട്രോള്‍, റേസ് പ്രോ റൈഡിങ് മോഡ് എന്നിവ ഏറ്റവും ഉയര്‍ന്ന പ്രോ M സ്‌പോര്‍ട് പതിപ്പ് കൂടുതലായി അവകാശപ്പെടും.

മുന്നില്‍ ഇരട്ട എല്‍ഇഡി ഹെഡ്‌ലാമ്ബ് യൂണിറ്റുകളാണ് ബൈക്കിന് ലഭിക്കുന്നത്. ഫെയറിങ് ശൈലിയിലും ഇക്കുറി മാറ്റങ്ങളുണ്ട്. എഞ്ചിനെ തുറന്നുകാട്ടിയാണ് മോഡലിന്റെ ഫെയിങ് പാനലുകള്‍ ഒരുങ്ങുന്നത്. പിറകില്‍ എല്‍ഇഡി ടെയില്‍ലൈറ്റും എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ശ്രദ്ധയാകര്‍ഷിക്കും. പരിഷ്‌കരിച്ച ഷാസി, WSBK സ്വിങ്‌ആം തുടങ്ങിയ ഘടകങ്ങളെല്ലാം മോഡലിന്റെ ഭാരം കുറയ്ക്കുന്നതില്‍ നിര്‍ണായകമാവുന്നു.

18.50 ലക്ഷം രൂപ സ്റ്റാന്‍ഡേര്‍ഡ് വകഭേദം വില കുറിക്കും. പ്രോ വകഭേദം 20.95 ലക്ഷം രൂപയ്ക്കാണ് ഷോറൂമുകളിലെത്തുക. ഏറ്റവും ഉയര്‍ന്ന പ്രോ M സ്‌പോര്‍ട് മോഡലിന് 22.95 ലക്ഷം രൂപയാണ് വില.

Related Topics

Share this story