Times Kerala

സോഷ്യൽ മീഡിയയിൽ പ്രചരിച്ചതല്ല സത്യം; അയാൾ മമ്മിയോ… ശവക്കല്ലറ മനുഷ്യനോ അല്ല ? സത്യം ഇതാണ്

 
സോഷ്യൽ മീഡിയയിൽ പ്രചരിച്ചതല്ല സത്യം; അയാൾ മമ്മിയോ… ശവക്കല്ലറ മനുഷ്യനോ അല്ല ? സത്യം ഇതാണ്

കണ്ടാൽ പേടിപ്പെടുത്തുന്ന, എല്ലും തോലുമായ, ഉണങ്ങാത്ത മുറിവുകളോടു കൂടിയ ദേഹമുള്ള ഈ മനുഷ്യൻ പലരുടെയും ഉറക്കം കെടുത്തുകയാണ്. സത്യമെന്തെന്നറിയാതെ പലരും കഥകൾ പലതും പ്രചരിപ്പിച്ചു. അതിലൊന്നാണ് ഈ മനുഷ്യൻ ശവക്കോട്ടയിൽ നിന്ന് എഴുന്നേറ്റ് വന്നതാണ് എന്നത്.

പക്ഷേ, അലക്സാണ്ടറിൻറെ കഥ ഒരുപോലെ പേടിപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതുമാണ്. ഒരു മാസത്തോളം ഇയാൾ ഒരു കരടിയുടെ തടവിലായിരുന്നു. ജീവൻ മാത്രമാണ് കരടി ബാക്കിവെച്ചത്. കാട്ടിൽ വേട്ടക്കെത്തിയ സംഘമാണ് ഇയാളെ കണ്ടെത്തുന്നത്. അപ്പൊഴേക്കും അലക്സാണ്ടര്‍ വികൃത രൂപമായി കഴിഞ്ഞിരുന്നു.

വേട്ടക്കാർ ആദ്യം കരുതിയത് ഗുഹയ്ക്കുള്ളിൽ വർഷങ്ങൾക്കു മുമ്പെങ്ങോ ആരോ കൊണ്ടു വച്ച ഒരു മമ്മി ആണെന്നാണ്. തുടര്‍ന്നുള്ള പരിശോധനയിലാണ് ഇതൊരു മനുഷ്യനാണെന്നും, ജീവനുണ്ടെന്നും മനസ്സിലാക്കിയത്.

മംഗോളിയൻ അതിർത്തിയോടു ചേർന്ന റഷ്യയുടെ ഉൾനാടൻ പ്രദേശത്തെ ഒരു വനഭാഗത്തു നിന്നാണ് അലക്സാണ്ടറിനെ വേട്ടക്കാർ കണ്ടെത്തിയത്. വേട്ടനായ്ക്കളെ പിന്തുടർന്ന് വേട്ടക്കാരുടെ സംഘം ഗുഹയിലെത്തുമ്പോൾ കരടി അവിടെയുണ്ടായിരുന്നില്ല.

അലക്സാണ്ടറിന്റെ നട്ടെല്ല് തകര്‍ത്താണ് കരടി അയാളെ തടവിലാക്കിയതത്രേ. ശരീരകമാസകലം മുറിവേൽപ്പിക്കുകയും തൊലി മാന്തിപ്പൊളിക്കുകയും ചെയ്തു. താൻ റഷ്യക്കാരനാണെന്നും പേര് അലക്സാണ്ടർ എന്നാണെന്നതുമുൾപ്പെടെ ചില കാര്യങ്ങൾ മാത്രമാണ് ഇയാൾക്കിപ്പോൾ ഓർമ്മയുള്ളത്. കണ്ണുകൾ പ്രയാസപ്പെട്ടു തുറക്കാനും സംസാരിക്കാനും കൈകൾ ചെറുതായി ചലിപ്പിക്കാനും മാത്രം സാധിക്കുന്നുണ്ട്. അലക്സാണ്ടർ എങ്ങനെ കാട്ടിലെത്തിയെന്നും എങ്ങനെ കരടിയുടെ കയ്യിലകപ്പെട്ടുവെന്നുമുള്ളതിന് കൃത്യമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല.

Related Topics

Share this story