Times Kerala

ദിവസവും ബദാം കഴിച്ചാൽ ഗുണങ്ങൾ പലത് !

 
ദിവസവും ബദാം കഴിച്ചാൽ ഗുണങ്ങൾ പലത് !

ബദാം കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ആരോഗ്യ സംരക്ഷണത്തില്‍ ശ്രദ്ധിക്കുന്നവരും ആഹാരം നിയന്ത്രണം പിന്തുടരുന്നവരും പലപ്പോഴും ബദാം തിരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ ബദാമിന് ആരോഗ്യ സംരക്ഷണത്തില്‍ എങ്ങനെയാണ് സ്വാധീനമുള്ളതെന്നും ബദാം എങ്ങിനെയാണ് കഴിക്കേണ്ടതെന്നും പലര്‍ക്കും അറിവില്ലാത്തകാര്യമാണ്.

മെച്ചപ്പെട്ട ആരോഗ്യത്തിന് ദിവസവും നിശ്ചിത അളവ് ബദാം കഴിക്കുന്നത് പ്രായപൂര്‍ത്തിയായവര്‍ക്കും കുട്ടികള്‍ക്കും നല്ലതാണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. കാരണം ബദാമില്‍ പ്രകൃതി പ്രോട്ടീന്‍, ഫാറ്റി ആസിഡുകള്‍, വിറ്റമിന്‍ ഇ, മഗ്നിഷ്യം തുടങ്ങിയ മൂലികകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ഫ്‌ളോറിഡ സര്‍വ്വകലാശാലയില്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. 29 രക്ഷിതാക്കളേയും കുട്ടികളേയുമാണ് 14 ദിവസം നീണ്ട ഗവേഷണത്തിന് ഇവര്‍ വിധേയമാക്കിയത്. ഇതില്‍ പ്രായപൂര്‍ത്തിയായവരില്‍ ഭൂരിഭാഗവും ശരാശരി 35 വയസ് പ്രായമുള്ളവരായിരുന്നു. കുട്ടികള്‍ മൂന്ന് വയസിനും ആറുവയസിനും ഇടയിലുള്ളവരുമായിരുന്നു.

കുട്ടികള്‍ക്ക് 14 ഗ്രാം ആല്‍മണ്ട് ബട്ടറും രക്ഷിതാക്കള്‍ക്ക് 14 ഗ്രാം ബദാമും ദിവസേന നല്‍കി. തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തില്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും ഹെല്‍ത്തി ഈറ്റിങ് ഇന്‍ഡക്‌സില്‍ വര്‍ധനവ് കണ്ടെത്തി. കുട്ടികളിലും രക്ഷിതാക്കളിലും 53.7 മുതല്‍ 61.4 വരെയാണ് ഹെല്‍ത്തി ഈറ്റിങ് ഇന്‍ഡക്‌സില്‍ വര്‍ധനവുണ്ടായത്. ഇവര്‍ക്ക് കൂടുതല്‍ വിറ്റാമിന്‍ ഈയും മഗ്നീഷ്യവും ലഭിച്ചതായും ഗവേഷകര്‍ പറഞ്ഞു.

Related Topics

Share this story