Times Kerala

കൂർക്കംവലി നിർത്താൻ ഫലപ്രദമായ ചില വഴികൾ!

 
കൂർക്കംവലി നിർത്താൻ ഫലപ്രദമായ ചില വഴികൾ!

നല്ലൊരു ശതമാനം ആളുകളും ഉറക്കത്തിൽ കൂർക്കം വലിക്കുന്നതായി കാണാറുണ്ട്. പ്രത്യേകിച്ച് ജലദോഷം, മൂക്കടപ്പ് തുടങ്ങിയ അസുഖങ്ങൾ ഉള്ളപ്പോൾ .ചെറുപ്രായത്തിലുള്ള കുട്ടികളിൽ ടോൺസിലൈറ്റിസ് കൊണ്ടും അഡിനോയിഡ് ഗ്രന്ഥികൾ വികസിച്ചിരിക്കുന്ന അവസ്ഥയുടെ ഫലമായും കൂർക്കംവലി കാണാറുണ്ട്. അതുകൊണ്ട് ചില സന്ദർഭങ്ങളിൽ ഇതൊരു രോഗമായിരിക്കാം.

അതെ സമയം ശ്വാസം മുട്ടലോ മറ്റ് അസ്വസ്ഥതകളോ ഉണ്ടാകുന്നില്ലെങ്കിൽ കൂർക്കംവലി ഒരു രോഗമായി കാണേണ്ടതില്ല. എന്നിരുന്നാലും ഒരു ഇ എൻ ടി സർജന്റെ സഹായം തേടുന്നത് നല്ലതായിരിക്കും. ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ എന്ന രോഗത്തിന്റെ ഭാഗമായും കൂർക്കം വലി കണ്ടുവരുന്നു. ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് കൂർക്കം വലി. അതുകൊണ്ട് പരിശോധനയിലൂടെ ഇത് കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. സ്ലീപ് അപ്നിയയാണ് കൂർക്കം വലിക്ക് കാരണമെന്ന് കണ്ടെത്തിയാൽ അതിന് ചികിത്സ ലഭ്യമാണ്.

ആവി പിടിക്കുന്നത് കൂര്‍ക്കംവലി തടയാന്‍ ഉത്തമ മാര്‍ഗമാണ്. ആവി പിടിക്കുന്നതിലൂടെ ശ്വാസ തടസ്സം ഇല്ലാതാവുന്നു. കര്‍പ്പൂര തുളസിയെണ്ണയാണ് കൂര്‍ക്കം വലി ഇല്ലാതാക്കുന്ന മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് മൂക്കിനുള്ളിലും തൊണ്ടയിലും ഉണ്ടാവുന്ന കനം ഇല്ലാതാക്കുന്നു. ഇതിലൂടെ ശ്വാസതടസ്സമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

കൂർക്കം വലിയുള്ളവർ ധാരാളം പഴങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. ഇതില്‍ തന്നെ ശ്രദ്ധിക്കേണ്ടത് വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴം കഴിക്കുക എന്നതാണ്. നാരങ്ങ, പൈനാപ്പിള്‍, ഓറഞ്ച് എന്നിവയൊക്കെ സ്ഥിരമായി കഴിക്കാം. ഇത് കൂര്‍ക്കം വലിയെ ഇല്ലാതാക്കുന്നു.

മൂക്കിലൂടെയുള്ള എല്ലാ തരത്തിലുള്ള തടസ്സങ്ങളേയും ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഏലക്കായ്. ഉറങ്ങാന്‍ പോവുന്നതിന്റെ അരമണിക്കൂര്‍ മുന്‍പ് തന്നെ ഏലക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കണം. ഇത് കൂര്‍ക്കം വലിക്ക് പരിഹാരം നല്‍കുന്നു.

ഒരു നുള്ള് മഞ്ഞള്‍പ്പൊടി പാലില്‍ മിക്‌സ് ചെയ്ത് കഴിക്കുന്നതും കൂര്‍ക്കംവലിയെ അകറ്റുന്നു. ചതച്ച വെളുത്തുള്ളി വെള്ളത്തിലിട്ട് ആ വെള്ളത്തോടൊപ്പം വെളുത്തുള്ളി വിഴുങ്ങുന്നതും കൂര്‍ക്കംവലി ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

Related Topics

Share this story