Times Kerala

‘സ്വകാര്യഭാഗങ്ങളെല്ലാം പുറത്തു കാണിച്ചല്ല ജയ്ഹിന്ദ് പറയേണ്ടത്’; കങ്കണയുടെ സ്വാതന്ത്ര്യദിന പോസ്റ്റിനു നേരെ സൈബർ ആക്രമണം

 
‘സ്വകാര്യഭാഗങ്ങളെല്ലാം പുറത്തു കാണിച്ചല്ല ജയ്ഹിന്ദ് പറയേണ്ടത്’; കങ്കണയുടെ സ്വാതന്ത്ര്യദിന പോസ്റ്റിനു നേരെ സൈബർ ആക്രമണം

ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ സ്വാതന്ത്ര്യദിന പോസ്റ്റിന് നേരെ സൈബർ ആക്രമണം. സഹോദരിയുടെ മകനെ കൊണ്ട് സ്വാതന്ത്ര്യ ദിനാശംസകള്‍ പറയിപ്പിക്കുന്ന താരത്തിന്റെ വീഡിയോയ്ക്കാണ് സദാചാര വാദികളുടെ കമന്റുകള്‍ വന്നിരിക്കുന്നത്. വസ്ത്രം നന്നായി ധരിക്ക് എന്നിട്ട് മതി ജയ്ഹിന്ദ് പറയുന്നത് എന്ന രീതിയിലാണ് കമന്റുകൾ വരുന്നത്. കഴിഞ്ഞ ദിവസവും സമാനമായ രീതിയില്‍ കങ്കണയുടെ വസ്ത്രധാരണം ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടി കമന്റുകള്‍ വന്നിരുന്നു.ധക്കട് എന്ന ചിത്രത്തിന്റെ റാപ്പ് അപ്പ് പാര്‍ട്ടിയുടെ ചിത്രങ്ങള്‍ പങ്കുവെച്ച പോസ്റ്റിന് താഴെയാണ് കഴിഞ്ഞ ദിവസം താരത്തിന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് കമന്റ് വന്നത്. സനാതന ധര്‍മ്മത്തെ കുറിച്ച് പഠിപ്പിക്കുന്നവര്‍ ഏകദൈവ വിശ്വാസികളെ പോലെയാണ് സംസാരിക്കുന്നതെന്നാണ് കങ്കണ ഇതിന് മറുപടിയായി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

Related Topics

Share this story