Times Kerala

അവളുടെ ഇഷ്ടം നേടാൻ എട്ടു മാർഗങ്ങൾ.!

 
അവളുടെ ഇഷ്ടം നേടാൻ എട്ടു മാർഗങ്ങൾ.!

ഏതൊരു സ്ത്രീയുടെയും സങ്കൽപത്തിൽ അവളുടെ പുരുഷന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളുടെ പട്ടികയ്ക്ക് അന്ത്യമുണ്ടാകില്ല. ഒരു നെടുനീളൻ പട്ടിക തന്നെയായിരിക്കും അത്. എന്നാൽ, ആ ഗുണങ്ങൾ എല്ലാം ഒരു പുരുഷന് ഉണ്ടാകുക സാധ്യമല്ല. എന്നാൽ, ചില കാര്യങ്ങളുണ്ട്. ഒരു സ്ത്രീയുടെ ഇഷ്ടപുരുഷനാകാൻ അവശ്യം വേണ്ട ചില ഗുണങ്ങൾ. അത്തരം എട്ട് ഗുണങ്ങൾ ഇനി പറയുന്നു.

1. ജെന്റിൽമാൻ

ഒരു സ്ത്രീ ആഗ്രഹിക്കുന്നതാണ് അവളുടെ പുരുഷൻ ദയാലുവും വിനീതനും അവളെ എല്ലാ കാര്യത്തിലും കെയർ ചെയ്യുന്നവനും ആയിരിക്കണം എന്നത്. അത്തരത്തിലുള്ളവരെയാണ് ജെന്റിൽമാൻ എന്നു വിളിക്കുന്നത്. മാന്യനായ പുരുഷൻ തന്റെ പെണ്ണിനു വേണ്ടി ഇരിക്കാൻ ആദ്യം കസേര വലിച്ചിട്ടു കൊടുക്കും. വാതിൽ തുറന്ന് അവൻ ആദ്യം അകത്തു കയറുന്നതിനു മുമ്പ് അവൾക്കായി വാതിൽ തുറന്നു പിടിച്ച് കൊടുക്കും. ഏതൊരു കാര്യത്തിനും അവളെ സഹായിക്കും. അങ്ങനെയുള്ള പുരുഷനെയാണ് ഒരു സ്ത്രീ ഇഷ്ടപ്പെടുക.

2. പെരുമാറ്റമല്ല, നിലപാട്

ഒരാളുടെ പെരുമാറ്റം കൊണ്ടുമാം്ര ഒരു പെണ്ണിന് ഒരാളെ ഇഷ്ടമാകണമെന്നില്ല. തന്റെ പുരുഷൻ സത്യസന്ധനും നിലപാടുകളിൽ വിട്ടുവീഴ്ച ഇല്ലാത്തവനും നേരെചൊവ്വെ കാര്യങ്ങൾ പറയുന്നവനും ചെയ്യുന്നവനും ആയിരിക്കണം എന്നാണ് സ്ത്രീയുടെ ആഗ്രഹം. സ്ത്രീയുടെ നല്ല ആവശ്യങ്ങളോട് മുഖം തിരിക്കാത്തവനായിരിക്കണം. അവൾ ചോദിക്കുന്നതിനോട് ഒരു ഇഷ്ടക്കേടും കാണിക്കാത്തവനായിരിക്കണം എന്നും അവൾ കൊതിക്കും.

3. ആക്ഷൻ ഓറിയന്റഡ്

യഥാർത്ഥ പുരുഷൻ ആക്ഷൻ ഓറിയന്റഡ് ആയിരിക്കും. ഒരു വലിയ സംഭവത്തിൽ തീരുമാനം എടുക്കേണ്ടി വന്നാൽ മറ്റൊരാളുടെ കാര്യം നോക്കാതെ സ്വന്തമായി തീരുമാനം എടുക്കുന്നവരായിരിക്കണം എന്നാണ് സ്ത്രീ ആഗ്രഹിക്കുക. അതിനു മറ്റുള്ളവരുടെ അനുമതിക്കായി കാത്തിരിക്കില്ല. പകരം സ്വന്തമായി പരിഹാരം കണ്ടെത്തി അതിൽ വിജയിക്കും. സ്വന്തമായി തീരുമാനം എടുക്കുന്നവരെയാണ് സ്ത്രീകൾക്ക് ഇഷ്ടം.

4. ശാന്തസ്വഭാവമുള്ളവൻ

ശാന്തസ്വഭാവമുള്ളവരെയാണ് സ്ത്രീകൾക്ക് ഏറ്റവും ഇഷ്ടം. ഇത്തരക്കാർക്ക് ഒരു പ്രശ്‌നത്തെ ബുദ്ധിപരമായി സമീപിക്കാനും പരിഹാരം കാണാനും സാധിക്കും.വളരെ പെട്ടെന്ന് ദേഷ്യപ്പെടുകയുമില്ല. തന്റെ പങ്കാളിയെ വാക്കു കൊണ്ടോ പ്രവർത്തി കൊണ്ടോ നോവിക്കുകയുമില്ല.

5. ഉറച്ച ശരീരപ്രകൃതമുള്ളവർ

ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം അവന്റെ ശരീരമാണ് അവന്റെ ക്ഷേത്രം. അവർ സ്വന്തം ശരീരത്തെ കാക്കുന്നവരായിരിക്കും. ശരീരം മാത്രമാണ് എല്ലാം എന്നല്ല. അതും ഒരു ഘടകമാണ് എന്നർത്ഥം. എപ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്നവരെയായിരിക്കും സ്ത്രീകൾക്ക് ഇഷ്ടം.

6. ആത്മാർത്ഥതയുള്ളവർ

യഥാർത്ഥ പുരുഷൻ വാക്കുകൾ നൽകുന്നവൻ മാത്രമാകില്ല. അതു പാലിക്കുന്നവൻ കൂടിയാകും. അവർ തന്റെ വാക്കുകൾക്ക് വില കൽപിക്കുന്നവരായിരിക്കും. അത്തരക്കാരോടൊപ്പം താൻ സുരക്ഷിതയാണെന്നൊരു ബോധം പെൺകുട്ടികൾക്കുണ്ടാകും.

7. ആത്മവിശ്വാസമുള്ളവൻ

ആത്മവിശ്വാസമുള്ളവനാണ് യഥാർത്ഥ പുരുഷൻ. ഇത്തരക്കാരെയാണ് പെൺകുട്ടികൾ ഇഷ്ടപ്പെടുക. അവർ പറയുന്നതിലും ചെയ്യുന്നതിലും സ്വയം വിശ്വാസം അർപ്പിക്കുകയും ചെയ്യും. തന്റെ വഴിയിൽ എന്തു മാർഗതടസ്സം ഉണ്ടായാലും അതിൽ നിന്ന് പിൻമാറുകയില്ല.

8. സമൂഹം

താൻ ജീവിക്കുന്ന സമൂഹത്തെ കുറിച്ച് ശ്രദ്ധാലുവായിരിക്കും യഥാർത്ഥ പുരുഷൻ. എന്നാൽ, തനിക്കു ചുറ്റും കാണുന്ന തെറ്റിനെ തെറ്റ് എന്നു തന്നെ വിളിച്ചു പറയാനുള്ള ചങ്കൂറ്റം കാണിക്കുന്നവനുമായിരിക്കും. തനിക്ക് ശരിയെന്നു തോന്നുന്നതു ചെയ്യുന്നവനും ആയിരിക്കും യഥാർത്ഥ പുരുഷൻ. എന്തു വന്നാലും നേരിടാം എന്ന ചങ്കുറപ്പുള്ളവനെയാണ് സ്ത്രീക്ക് ഇഷ്ടം.

Related Topics

Share this story