Times Kerala

കോവിഡ് വ്യാപനം വർധിക്കുന്നു;രാജ്യത്ത് 24 മണിക്കൂറിനിടെ 40,120 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

 
കോവിഡ് വ്യാപനം വർധിക്കുന്നു;രാജ്യത്ത് 24 മണിക്കൂറിനിടെ 40,120 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ദില്ലി: രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്നു . 24 മണിക്കൂറിനിടെ 40,120 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 585 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു . ഇതോടെ സർക്കാർ കണക്കിൽ രാജ്യത്തെ ആകെ കൊവിഡ് മരണം 4,30,254 ആയി. 2.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3,85,227 പേർ ചികിത്സയിലുണ്ടെന്ന്  ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി .

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ 19 ദിവസമായി മൂന്ന് ശതമാനത്തിന് താഴെയാണ്. ഏഴ് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനവും. ഇന്നലെ 21,445 കേസുകൾ റിപ്പോർട്ട് ചെയ്ത കേരളത്തിലാണ് എറ്റവും കൂടുതൽ പുതിയ രോഗികൾ.

Related Topics

Share this story