Times Kerala

ലോകത്തെ 100 ഗ്ലോബല്‍ ബ്രാന്‍ഡ് കമ്ബനികളില്‍ എച്ച്‌.ഡി.എഫ്.സി. ബാങ്കും

 
ലോകത്തെ 100 ഗ്ലോബല്‍ ബ്രാന്‍ഡ് കമ്ബനികളില്‍ എച്ച്‌.ഡി.എഫ്.സി. ബാങ്കും

കൊച്ചി: ഏറ്റവും മികച്ച മൂല്യമുള്ള 100 ഗ്ലോബല്‍ ബ്രാന്‍ഡുകളുടെ പട്ടികയില്‍ എച്ച്‌.ഡി.എഫ്.സി. ബാങ്കും. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും 60-ാമത് റാങ്കാണ് ബാങ്ക് നേടിയത്. പുതിയ ലിസ്റ്റില്‍, ബാങ്കിന്റെ ബ്രാന്‍ഡ് മൂല്യം 2,270 കോടി ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 2,087 കോടി ഡോളറായിരുന്നു.

തുടര്‍ച്ചയായ അഞ്ചാം തവണയാണ് എച്ച്‌.ഡി.എഫ്.സി. ബാങ്ക് ഈ നേട്ടം സ്വന്തമാക്കുന്നത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (68), ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസ് (97) എന്നിവയാണ് ഈ വര്‍ഷം പട്ടികയില്‍ ഇടം നേടിയിട്ടുള്ള മറ്റ് ഇന്ത്യന്‍ കമ്ബനികള്‍.

ആമസോണാണ് പട്ടികയില്‍ ഒന്നാമത്. ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, വിസ, ഫെയ്‌സ്ബുക്ക്, ആലിബാബ, ടെന്‍സെന്റ്, മക്‌ഡൊണാള്‍ഡ്‌സ്, എ.ടി. ആന്‍ഡ് ടി. എന്നിവയാണ് പട്ടികയില്‍ ആദ്യത്തെ പത്ത് സ്ഥാനങ്ങളിലുള്ള കമ്ബനികള്‍.

Related Topics

Share this story