Times Kerala

ചൈനീസ് മോട്ടോര്‍ വാഹന നിര്‍മ്മാതാക്കളായ സിഎഫ് മോട്ടോഴ്സ് ഇന്ത്യയിലേക്ക്

 
ചൈനീസ് മോട്ടോര്‍ വാഹന നിര്‍മ്മാതാക്കളായ സിഎഫ് മോട്ടോഴ്സ് ഇന്ത്യയിലേക്ക്

ചൈനീസ് മോട്ടോര്‍ വാഹന നിര്‍മ്മാതാക്കളായ സിഎഫ് മോട്ടോഴ്സ് ഇന്ത്യയിലേക്ക് വരുന്നു. ഇത് രണ്ടാം തവണയാണ് അവര്‍ ഇന്ത്യയിലെത്തുന്നു ആദ്യ തവണ എത്തിയപ്പോള്‍ ഇന്ത്യയില്‍ വലിയ പരാജയം നേരിട്ട വാഹനമായിരുന്നു സിഎഫ് മോട്ടോഴ്സ്. ഇപ്പോള്‍ അവര്‍ രണ്ടാംവരവില്‍ 4 ബൈക്കുകളുമായി ആണ് ഇന്ത്യയിലെത്തുന്നത്.

നാല് ബൈക്കുകളില്‍ ഒരെണ്ണം 300സിസിയും ബാക്കി 650cc യുമാണ്. കൊച്ചി ബാംഗ്ലൂര്‍ ഹൈദരാബാദ് എന്നിവിടങ്ങളിലായിരിക്കും ഡീലര്‍ഷിപ്പ് തുടങ്ങുന്നത്. 300 സിസി ബൈക്കുകള്‍ 292 സിസി ഒറ്റ സിലിണ്ടര്‍ എന്‍ജിന്‍ ആയിരിക്കും ഉണ്ടാകുന്നത് 34 ബിഎച്ച്‌പി കരുത്തും 27.5 എന്‍എം ടോര്‍ക്കും ആയിരിക്കും വണ്ടി നല്‍കുന്ന. ലിക്വിഡ് കൂളിങ് സംവിധാനവും ഉണ്ടാകും. ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ എം ഡബ്ല്യൂ മോട്ടോര്‍സൈക്കിളുമായി സഹകരിച്ചാണ് സിഎഫ് മോട്ടോഴ്സ് അവരുടെ 4 ബൈക്കുകളും ഇന്ത്യയില്‍ എത്തിക്കുന്നത്. ജൂലൈ നാലിന് ആയിരിക്കും നാലു വാഹനങ്ങളും ഇന്ത്യയില്‍ അവതരിപ്പിക്കുക.

Related Topics

Share this story