Times Kerala

ലോകകപ്പ് ക്രിക്കറ്റ്: ശ്രീലങ്ക ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും

 
ലോകകപ്പ് ക്രിക്കറ്റ്: ശ്രീലങ്ക ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ആണ് മത്സരം നടക്കുന്നത്. ഇന്നത്തെ മത്സരം ജയിക്കാനായാൽ സെമി ഫൈനൽ സാധ്യത ശ്രീലങ്കയ്ക്ക് കൂടും. ആറ് മത്സരങ്ങളിൽ നിന്നും രണ്ട് ജയം ഉള്ള ശ്രീലങ്കയ്ക്ക് ഇന്നത്തെ മത്സരം ജയിക്കാനായാൽ പോയിന്റ് നിലയിൽ അഞ്ചാം സ്ഥാനത്ത് എത്താൻ സാധിക്കും അതേസമയം ദക്ഷിണാഫ്രിക്ക ലോകകപ്പിൽ നിന്ന് പുറത്തായതാണ്. ഇതുവരെ ഒരു മത്സരം മാത്രമാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്.

Related Topics

Share this story