Times Kerala

കോണ്ടം ഇനി നാടന്‍ ഫ്ലേവറിലും.!! പുതിയ പരീക്ഷണവുമായി കോണ്ടം കമ്പനി

 
കോണ്ടം ഇനി നാടന്‍ ഫ്ലേവറിലും.!! പുതിയ പരീക്ഷണവുമായി കോണ്ടം കമ്പനി

സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് ഏറ്റവും കൂടുതല്‍ ആളുകള്‍ സ്വീകരിക്കുന്നത് കോണ്ടം ഉപയോഗിക്കുക എന്ന മാര്‍ഗം തന്നെയാണ്. അതേസമയം, പലതരം ഫ്‌ലേവറുകള്‍ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇപ്പോഴിതാ, നാടന്‍ ഫ്‌ലേവറുകളിലുള്ള കോണ്ടം വിപണിയിലിറക്കാന്‍ ഒരുങ്ങുകയാണ് ഒരു കമ്പനി. ‘വണ്‍’ എന്ന മലേഷ്യന്‍ കോണ്ടം കമ്പനിയാണ് ഇതിന് പിന്നില്‍. ജീരകം, മഞ്ഞള്‍, കറുവാപ്പട്ട, ഗ്രാമ്പു, കുരുമുളക്, ഇഞ്ചി, ചുവന്ന മുളക് എന്നിവയെല്ലാം ചേരുന്ന എരിവും മധുരവും കലര്‍ന്ന ഭക്ഷണപദാര്‍ത്ഥത്തിന്റെ രുചിയാണ് നാടന്‍ ഫ്‌ലേവറുകളിലുള്ള കോണ്ടത്തിന്. ‘പെരിസ കറി’ എന്ന വിഭവത്തിന്റെ രുചിയാണിതിന്. അതേസമയം, ഈ കോണ്ടം തല്‍ക്കാലം ഓണ്‍ലൈന്‍ വഴി മാത്രമാണ് ലഭ്യമാവുക. മുമ്പ് മാന്‍ഫോഴ്‌സ് എന്ന ബ്രാന്‍ഡിന്റെ ജിഞ്ചര്‍ ഫ്‌ലേവര്‍ കോണ്ടം വിപണിയിലെത്തിയിരുന്നു. ഇപ്പോള്‍ ഡ്യൂറെക്‌സ് കമ്പനി സ്‌പൈസി ഫ്‌ലേവര്‍ അടങ്ങിയിട്ടുള്ള ‘ചിക്കന്‍ ടിക്ക മസാല’ കോണ്ടവും പുറത്തിറക്കിയിട്ടുണ്ട്.

Related Topics

Share this story