Times Kerala

പുണ്യതീർത്ഥങ്ങളിൽ ഇത്തവണയും വിലക്ക്, ബലിതർപ്പണം വീട്ടിലാക്കാം

 
പുണ്യതീർത്ഥങ്ങളിൽ ഇത്തവണയും വിലക്ക്, ബലിതർപ്പണം വീട്ടിലാക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടര്ന്ന് സാഹചര്യത്തിൽ ഇത്തവണയും പുണ്യതീർത്ഥങ്ങളിൽ കർക്കടവാവ് ബലിതർപ്പണം അനുവദിക്കില്ല. ഞായറാഴ്ചയാണ് കർക്കടക വാവ്.ദേവസ്വം ബോ‌ർഡുകളുടെ ക്ഷേത്രങ്ങളിൽ ബലി തർപ്പണം ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. മറ്റ് ക്ഷേത്രങ്ങളുടെ കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തില്ലെങ്കിലും കൂട്ടംകൂടിയുള്ള ബലി തർപ്പണം അനുവദിക്കില്ല. കഴിഞ്ഞ വർഷത്തെപോലെ വീട്ടുമുറ്റങ്ങളിൽ ബലി തർപ്പണം നടത്തുന്നതിനോടാണ് ആരോഗ്യവിദഗ്ദ്ധർക്ക് യോജിപ്പ്.

Related Topics

Share this story