Times Kerala

ധോണിയുടെ അക്കൗണ്ടിന്റെ ‘ബ്ലൂ ടിക്’ നീക്കി ട്വിറ്റര്‍

 
ധോണിയുടെ അക്കൗണ്ടിന്റെ ‘ബ്ലൂ ടിക്’ നീക്കി ട്വിറ്റര്‍

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘ബ്ലൂ ടിക്’ നീക്കം ചെയ്ത് ട്വിറ്റര്‍. അതേസമയം, നടപടിക്ക് പിന്നിലെ കാരണം ട്വിറ്റര് വ്യക്തമാക്കിയിട്ടില്ല. നീല ബാഡ്ജ് ലഭിക്കുന്നതിന് വ്യക്തിയുടെ അക്കൗണ്ട് ആധികാരികവും ശ്രദ്ധേയവും സജീവവുമായിരിക്കണം. താരത്തിന്റെ അക്കൗണ്ട് ഏറെക്കാലമായി സജീവമല്ലാത്തത് കാരണമായിരിക്കാം ബ്ലൂ ടിക് ഒഴിവാക്കിയതെന്നാണ് സൂചന. 2021 ജനുവരി എട്ടിനായിരുന്നു ഈ അക്കൗണ്ടില്‍ നിന്നുള്ള അവസാന ട്വീറ്റ്. വെരിഫിക്കേഷനായി ആറ് മാസത്തിലൊരിക്കല്‍ അക്കൗണ്ട് ലോഗിന്‍ ചെയ്യണമെന്നാണ് ട്വിറ്ററിന്റെ നയം. എംഎസ്ഡിക്ക് ട്വിറ്ററില്‍ 8.2 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.

Related Topics

Share this story