Times Kerala

ബഹ്‌റിൻ – യു.എൻ കമ്മിറ്റി സഹകരണ പദ്ധതി; സുസ്ഥിര വികസന ലക്ഷ്യം 2030

 
ബഹ്‌റിൻ – യു.എൻ കമ്മിറ്റി സഹകരണ പദ്ധതി; സുസ്ഥിര വികസന ലക്ഷ്യം 2030

മനാമ: യു.എന്നും ബഹ്‌റിനും അംഗമായ കോർഡിനേഷൻ ആൻറ്​ ഫോളോഅപ്​ കമ്മിറ്റിയുടെ മൂന്നാമത്​ യോഗം പുതിയ സഹകരണ പദ്ധതികളെ വിലയിരുത്തി. ഗവൺമ​​െൻറ്​ വികസന രൂപരേഖകളും ബഹ്​റൈൻ സാമ്പത്തിക ദർശനം 2030, സുസ്ഥിര വികസന ലക്ഷ്യം 2030, 2018-2022 കാലഘട്ടത്തിലെ ബഹ്​റൈൻ യു.എൻ തന്ത്രപ്രധാന കൂട്ടുകെട്ടി​​​െൻറ ചട്ടക്കൂട്​ എന്നിവ യോഗത്തിൽ ചർച്ചയായി.

വിദേശ മന്ത്രാലയം ജനറൽ കോർട്ടിൽ നടന്ന യോഗം വിദേശകാര്യമന്ത്രാലയം അണ്ടർസെക്രട്ടറി (അന്താരാഷ്​ട്ര) ശൈഖ്​ അബ്​ദുല്ല ബിൻ അഹ്​മദ്​ ആൽ ഖലീഫയുടെ നേതൃത്വത്തിലായിരുന്നു​ നടന്നത്​.

Related Topics

Share this story