Times Kerala

‘റീജന്റ് NO.1’ റെട്രോ ഇലക്ട്രിക് ബൈക്ക് അടുത്ത വര്‍ഷം മുതൽ എത്തുന്നു

 
‘റീജന്റ് NO.1’ റെട്രോ ഇലക്ട്രിക് ബൈക്ക് അടുത്ത വര്‍ഷം മുതൽ എത്തുന്നു

സ്വീഡന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളാണ് റീജന്റ് മോട്ടോര്‍സൈക്കിള്‍സ്. 2018 ഡിസംബര്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച റീജന്റ് മോട്ടോര്‍സൈക്കിള്‍സ് ആദ്യ മോഡലായ NO.1 പ്രോട്ടോടൈപ്പ് അടുത്തിടെയാണ് അവതരിപ്പിച്ചത്. 2020 മേയില്‍ NO.1 റെട്രോ ഇലക്ട്രിക് വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറങ്ങുമെന്നാണ് കമ്പനി പറയുന്നത്.

വെബ്സൈറ്റ് വഴി വാഹനത്തിനുള്ള പ്രീ ബുക്കിങും റീജന്റ് ആരംഭിച്ചിട്ടുണ്ട്. 9500 യൂറോയാണ് (ഏകദേശം 7.47 ലക്ഷം രൂപ) വാഹനത്തിന്റെ വില. എന്നാല്‍ ആദ്യം ബുക്ക് ചെയ്യുന്ന 100 ബൈക്കുകള്‍ 10 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാം. നിലവില്‍ 78 ബൈക്കുകള്‍ക്ക് പ്രീ ഓര്‍ഡര്‍ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.

വാഹന പ്രേമികളുടെ മനം കവരാന്‍ റെട്രോ രൂപത്തിലാണ് NO.1 മോഡലിന്റെ രൂപകല്‍പന. ഡിജിറ്റല്‍ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തോടെയുള്ള ഇന്‍സ്ട്രുമെന്റ് പാനല്‍, ബില്‍ഡ് ഇന്‍ ജിപിഎസ്, 18 ഇഞ്ച് സ്‌പോക്ക് വീല്‍ എന്നിവ മോഡേണ്‍ ഭാവം വാഹനത്തിന് നല്‍കും. സ്റ്റീല്‍ ഫ്രെയ്മിലുള്ള NO.1 മോഡലിന് ആകെ 130 കിലോഗ്രാം ഭാരം മാത്രമാണുള്ളത്.

Related Topics

Share this story