Times Kerala

കോവിഡ് ​ഡെല്‍റ്റ കേസുകള്‍ വർധിക്കുന്നു ;കടുത്ത  നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൈന

 
കോവിഡ് ​ഡെല്‍റ്റ കേസുകള്‍ വർധിക്കുന്നു ;കടുത്ത  നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൈന

ബീജിങ്​: കോവിഡ് ​ഡെല്‍റ്റ കേസുകള്‍ വർധിക്കുന്ന  സാഹചര്യത്തില്‍ കടുത്ത  നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൈന. 15 ഓളം പ്രവിശ്യകളിലായി 500 ഓളം പേര്‍ക്ക്​ ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചു  .അതെ സമയം രോഗബാധ കൂടുതലുള്ള 144 പ്രദേശങ്ങളില്‍ ടാക്​സി സര്‍വീസും പൊതുഗതാഗതവും നിരോധിച്ച്‌​ ചൈനീസ്​ സര്‍ക്കാര്‍ ഉത്തരവിറക്കി.

ബീജിങ്ങില്‍ ട്രെയിന്‍ സര്‍വീസിനും നിയന്ത്രണമുണ്ട് ​. ചൈനയില്‍ നിന്നെത്തുന്നവര്‍ക്ക്​ ഹോ​ങ്കോങ്​ നിയന്ത്രണം പ്രഖ്യാപിച്ചു​.

ചൈനയില്‍ 61 ശതമാനം പേര്‍ക്ക്​ ഒരു ഡോസ്​ കോവിഡ് വാക്​സിനെങ്കിലും നല്‍കിയിട്ടുണ്ട്​.

Related Topics

Share this story