Times Kerala

അടഞ്ഞു കിടന്ന കടമുറിയിലും, പൂട്ടിക്കിടന്ന വീട്ടിലും എക്‌സൈസിന്റെ പരിശോധന; 120 കിലോ കഞ്ചാവ് കണ്ടെത്തി

 
അടഞ്ഞു കിടന്ന കടമുറിയിലും, പൂട്ടിക്കിടന്ന വീട്ടിലും എക്‌സൈസിന്റെ പരിശോധന; 120 കിലോ കഞ്ചാവ് കണ്ടെത്തി

മലപ്പുറം: കോട്ടക്കൽ പുത്തൂരിലെ അടഞ്ഞു കിടന്ന കടമുറിയിലും സമീപത്തെ പൂട്ടി കിടന്ന വീട്ടിലുമായി സൂക്ഷിച്ച 120 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. പുത്തൂരിലെ നിന്ന് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് ആണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്. വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സംഘം സ്ഥലത്തെത്തിയത്. കണ്ടെടുത്ത കഞ്ചാവിന് അര കോടിയിലധികം രൂപ വില വരുമെന്നാണ് നിഗമനം. ആന്ധ്രയില്‍ നിന്നെത്തിച്ച് ചില്ലറ വില്‍പനയ്ക്ക് സൂക്ഷിച്ചതാണ് കഞ്ചാവ് എന്നാണ് വിവരം. വീട്ടുടമയേയും ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നുണ്ട്. പ്രതികള്‍ വൈകാതെ പിടിയിലാകുമെന്നാണ് സൂചന.

Related Topics

Share this story