Times Kerala

കരുവന്നൂർ വായ്പ തട്ടിപ്പ്;ആറ് പ്രതികൾക്കായി ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

 
കരുവന്നൂർ വായ്പ തട്ടിപ്പ്;ആറ് പ്രതികൾക്കായി ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

തിരുവനന്തപുരം: കരുവന്നൂർ വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട  ആറ് പ്രതികൾക്കായി ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികൾ നാടു വിട്ടു പോയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് വെളിപ്പെടുത്തി .

കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് ബാങ്കിലെ രേഖകൾ പരിശോധിക്കുകയാണെന്നും വ്യക്‌തമാക്കി . ആയിരക്കണക്കിന് രേഖകൾ പരിശോധിക്കണമെന്നും അറിയിച്ചു .

കരുവന്നൂർ ബാങ്കിൽ സഹകരണ നിയമപ്രകാരം 65 അന്വേഷണം നടന്നുവെന്നും 68 പ്രകാരം നടപടികൾ ആരംഭിച്ചെന്നും മന്ത്രി വി എൻ വാസവൻ അറിയിച്ചു .   കരുവന്നൂർ ക്രമക്കേടിന് ശേഷം സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി .

Related Topics

Share this story