Times Kerala

ടോക്കിയോ ഒളിംപിക്‌സ്; പുരുഷഹോക്കിയിൽ ജർമനിയെ തകർത്ത് ഇന്ത്യയ്ക്ക് ചരിത്രവെങ്കലം

 
ടോക്കിയോ ഒളിംപിക്‌സ്; പുരുഷഹോക്കിയിൽ ജർമനിയെ തകർത്ത് ഇന്ത്യയ്ക്ക് ചരിത്രവെങ്കലം

1980 നുശേഷം ഒളിമ്പിക് മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ പുരുഷ ഹോക്കി ടീം. ടോക്കിയോ ഒളിംപിക്‌സ് പുരുഷവിഭാഗം ഹോക്കിയിൽ ജർമനിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. ജർമനിയെ നാലിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്.

ഒരുസമയം 1-3ന് പിന്നിൽ നിന്നതിനുശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. ഇന്ത്യയുടെ ഗോൾകീപ്പർ മലയാളി താരം പി ആർ ശ്രീജേഷിന്റെ മികച്ച സേവുകൾ ഇന്ത്യയുടെ വിജയത്തിന് വളരെ നിർണായകമായി. ടോക്കിയോ ഒളിംപിക്‌സ്; പുരുഷഹോക്കിയിൽ ജർമനിയെ തകർത്ത് ഇന്ത്യയ്ക്ക് ചരിത്രവെങ്കലംജർമനിയ്‌ക്കായി തിമൂർ ഒറൂസ്, നിക്‌ളാസ് വെല്ലേൻ, ബെനഡിക്ട് ഫുർക്, ലൂക്കാസ് വിൻഡ്ഫെഡർ എന്നിവർ ഗോൾ നേടി. ഇരട്ടഗോളുകളുമായി സിമ്രാൻജീത്തും, ഓരോ ഗോളുകളുകളുമായി ഹർദിക് സിംഗ്, ഹർമൻപ്രീത്, രുപീന്ദർ പാൽ സിങ് എന്നിവർ ഇന്ത്യയ്ക്ക് വേണ്ടി സ്കോർ ചെയ്തു. ടോക്കിയോ ഒളിംപിക്‌സ്; പുരുഷഹോക്കിയിൽ ജർമനിയെ തകർത്ത് ഇന്ത്യയ്ക്ക് ചരിത്രവെങ്കലം1980 ൽ മോസ്‌കോയിൽ സ്വർണം നേടിയതിനു ശേഷം ഇത് ആദ്യമായാണ് ഇന്ത്യ ഒളിമ്പിക് മെഡൽ സ്വന്തമാക്കുന്നത്. ഇതോടെ എട്ടു സ്വർണവും, ഒരു വെള്ളിയും, മൂന്ന് വെങ്കലവും നേടി ഒളിമ്പിക് ചരിത്രത്തിൽ ഇന്ത്യയുടെ മെഡൽ നേട്ടം 12 ആയി ഉയർന്നു.

Related Topics

Share this story