Times Kerala

കെ ഫോണിന് സഹായമില്ല : ടെലികോം മന്ത്രി ദേവുസിങ് ചൗഹാൻ

 
കെ ഫോണിന് സഹായമില്ല : ടെലികോം മന്ത്രി ദേവുസിങ് ചൗഹാൻ

കെ ഫോൺ പദ്ധതിക്ക് കേന്ദ്ര സഹായം നൽകാനാവില്ലെന്ന് ടെലികോം മന്ത്രി ദേവുസിംഗ് ചൗഹാൻ ലോക്‌സഭയിൽ എ എം ആരിഫിനെ അറിയിച്ചു. സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് സംസ്ഥാന സർക്കാരിന്റെ നിവേദനം ലഭിച്ചതിനു പിന്നാലെ ആണ് കേന്ദ്ര മന്ത്രിയുടെ ഈ പ്രഖ്യാപനം .
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 2 ലക്ഷം കുടുംബങ്ങൾക്ക് ഇൻറ്റർനെറ്റ് സൗകര്യം നൽകുന്നതാണ് കെ ഫോൺ പദ്ധതി. ഇതിലൂടെ മുപ്പത്തിനായിരത്തിൽപരം സർക്കാർ സ്ഥാപനങ്ങൾക്കും ഇൻറ്റർനെറ്റ് സൗകര്യം ലഭ്യമാകും.

Related Topics

Share this story