Times Kerala

ഇന്ത്യയുടെ പ്രഥമ വിമാനവാഹിനി കപ്പലായ ഐ.എൻ.എസ്​ വിക്രാന്തിൻെറ കടൽ പരീക്ഷണം കൊച്ചിയിൽ ആരംഭിച്ചു

 
ഇന്ത്യയുടെ  പ്രഥമ വിമാനവാഹിനി കപ്പലായ ഐ.എൻ.എസ്​ വിക്രാന്തിൻെറ കടൽ പരീക്ഷണം കൊച്ചിയിൽ  ആരംഭിച്ചു

കൊച്ചി: ഇന്ത്യയുടെ പ്രഥമ വിമാനവാഹിനി കപ്പലായ ഐ.എൻ.എസ്​ വിക്രാന്തിൻെറ കടൽ പരീക്ഷണം കൊച്ചിയിൽ ആരംഭിച്ചു.

വിമാനവാഹിനിക്കപ്പലായ ‘വിക്രാന്ത്’​ വിജയിക്കുന്നതിലൂടെ തദ്ദേശീയമായി വിമാന വാഹിനി കപ്പലുകൾ നിർമിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും സ്ഥാനം പിടിക്കും. 1700 ഓളം ജീവനക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള 59 മീറ്റർ ഉയരമുള്ള ഈ കപ്പലിൽ 14 ഡെക്കിലായി 2,300 കമ്പാർട്ട്മെന്റുകൾ ഉണ്ട്.​കൂടാതെ ഉയർന്ന നിലവാരമുള്ള യന്ത്രവത്​കൃത സാങ്കേതിക വിദ്യയാണ് യന്ത്രസാമഗ്രികൾ, കപ്പൽ നാവിഗേഷൻ എന്നിവക്ക് ഉപയോഗിച്ചത്.

Related Topics

Share this story