Times Kerala

ടോക്കിയോ ഒളിംപിക്‌സ്; പുരുഷവിഭാഗം 200 മീറ്ററിൽ കാനഡയുടെ ആന്ദ്രേ ഡി ഗ്രാസിന് സ്വർണം

 
ടോക്കിയോ ഒളിംപിക്‌സ്; പുരുഷവിഭാഗം 200 മീറ്ററിൽ കാനഡയുടെ ആന്ദ്രേ ഡി ഗ്രാസിന് സ്വർണം

ടോക്കിയോ ഒളിംപിക്‌സ് പുരുഷന്മാരുടെ 200 മീറ്റർ ഫൈനൽ പോരാട്ടത്തിൽ സ്വർണമെഡൽ സ്വന്തമാക്കി കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ്. 19.62 സെക്കന്റിലാണ് ആന്ദ്രേ മത്സരം ഫിനിഷ് ചെയ്ത് സ്വർണം നേടിയത്.

നേരത്തെ 100 മീറ്ററിൽ വെങ്കലം നേടിയ ആന്ദ്രേ, 200 മീറ്ററിൽ സ്വർണം നേടി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. അമേരിക്കൻ താരങ്ങളായ കെന്നി ബെനറേക്(19.68) വെള്ളിയും, നോഹ ലൈലെസ്(19.74) വെങ്കലവും സ്വന്തമാക്കി. നേരത്തെ 2016 റിയോ ഒളിംപിക്സ് 100 മീറ്ററിൽ ആന്ദ്രേ വെങ്കലം നേടിയിട്ടുണ്ട്.

Related Topics

Share this story