Times Kerala

ഇന്നുമുതൽ ബാങ്കുകളിൽ പുതുക്കിയ നിയന്ത്രണ രീതികൾ സജീവമാകുന്നു

 
ഇന്നുമുതൽ ബാങ്കുകളിൽ പുതുക്കിയ നിയന്ത്രണ രീതികൾ സജീവമാകുന്നു

തിരുവനന്തപുരം: ഇന്നുമുതൽ ബാങ്കുകളിൽ പുതുക്കിയ നിയന്ത്രണ രീതികൾ സജീവമാകുന്നു. ഒരു ഡോസ്‌ വാക്സിനെങ്കിലും എടുത്തവർക്കോ 72 മണിക്കൂർ മുമ്പെടുത്ത ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ്‌ ഉള്ളവർക്കോ ഒരു മാസത്തെ ഇടവേളയിൽ കോവിഡ്‌ വന്നുപോയവർക്കോ മാത്രമേ ബാങ്കുകളിൽ പ്രവേശനമുള്ളൂ.ബാങ്കുകൾക്ക്​ തിങ്കൾ മുതൽ ശനിവരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്‌.
സംസ്ഥാനതല ബാങ്കേഴ്‌സ്‌ സമിതിയാണ് ഇതുസംബന്ധിച്ച നിർദേശങ്ങൾ പുറത്തിറക്കിയത്. കൂടാതെ ബാങ്ക് ജീവനക്കാരിലെ വാക്സിൻ വിതരണം സംബന്ധിച്ച വിവരങ്ങളും, ഒരേസമയം പ്രവേശിക്കാൻ അനുമതിയുള്ളവരുടെ എണ്ണവും നിശ്ചയിക്കാൻ നിർദേശത്തിൽ പറയുന്നു.

Related Topics

Share this story