Times Kerala

കഴക്കൂട്ടം നഗരസഭാ ശ്മശാനം പ്രവർത്തനക്ഷമമാക്കാൻ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക്ക് ഉത്തരവിറക്കി

 
കഴക്കൂട്ടം നഗരസഭാ ശ്മശാനം പ്രവർത്തനക്ഷമമാക്കാൻ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക്ക് ഉത്തരവിറക്കി

തിരുവനന്തപുരം: കഴക്കൂട്ടത്ത് നഗരസഭ നിർമിക്കുന്ന ഗ്യാസ് ശ്മശാനം പ്രവർത്തനക്ഷമമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നൽകി. നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഈ ഉത്തരവ് നഗരസഭാ സെക്രട്ടറിക്ക് നൽകിയത് കമ്മീഷൻ അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക്കാണ്. കവടിയാർ ഹരികുമാർ നഗരസഭയുടെ നേതൃത്വത്തിൽ ഒരു ശ്മശാനം മാത്രമാണ് പ്രവർത്തിക്കുന്നതെന്ന പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ ആണ് ഉത്തരവിറക്കിയത്.

Related Topics

Share this story