Times Kerala

മന്ത്രി വി. ശിവൻകുട്ടി രാജിവെക്കുന്നതുവരെ സമരം തുടരുമെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ

 
മന്ത്രി വി. ശിവൻകുട്ടി രാജിവെക്കുന്നതുവരെ സമരം തുടരുമെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൻ്റെ പശ്ചാത്തലത്തിൽ മന്ത്രി വി. ശിവൻകുട്ടി രാജിവെക്കുന്നതുവരെ നേമം നിയോജക മണ്ഡലത്തിൽ സമരം തുടരുമെന്ന് കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരൻ എം.പി. പറഞ്ഞു.
കമലേശ്വരം ജങ്​ഷനിൽ യു.ഡി.എഫ് നേമം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച  51 ദിവസം നീളുന്ന ആദ്യഘട്ട സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യക്ഷതവഹിച്ചത് യു.ഡി.എഫ് ചെയർമാൻ കമ്പറ നാരായണൻ ആണ് . തുടർന്ന് യു.ഡി.എഫ് കൺവീനർ രഞ്ജിത് പാച്ചല്ലൂർ, മണക്കാട് സുരേഷ്, മുടവൻമുകൾ രവി, ജി.വി. ഹരി, ആർ.വി. രാജേഷ്, കരുമം സുന്ദരേശൻ, ഡി.സി.സി പ്രസിഡൻറ്​ നെയ്യാറ്റിൻകര സനൽ, കെ. ജയകുമാർ, പാച്ചല്ലൂർ നജ്മുദീൻ എന്നിവരും സംസാരിച്ചു.

Related Topics

Share this story