Nature

സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ലെ ഫീ​സ്​ വ​ർ​ധ​ന : ചർച്ചയുമായി ഖ​ത്ത​ർ ചേം​ബ​ർ

ദോ​ഹ: രാ​ജ്യ​ത്തെ സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ലെ ഫീ​സ്​ വ​ർ​ധ​ന​വ് സം​ബ​ന്ധി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഖ​ത്ത​ർ ചേം​ബ​റി​ന് കീ​ഴി​ലെ വി​ദ്യാ​ഭ്യാ​സ സ​മി​തി പ്രതിനിധികളുമായി ച​ർ​ച്ച ചെ​യ്തു. സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളും അ​ധ്യാ​പ​ക​രും ത​മ്മി​ലു​ള്ള ബ​ന്ധം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള രീ​തി​ശാ​സ്​​ത്ര​ത്തിെ​ൻ​റ അ​പാ​ക​ത, സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത, ലൈ​സ​ൻ​സിെ​ൻ​റ​യും പു​തു​ക്കു​ന്ന​തിെ​ൻ​റ​യും വ​ർ​ധി​ച്ച ചെ​ല​വ് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ സ​മി​തി ച​ർ​ച്ച ചെ​യ്തു.

സ്വ​കാ​ര്യ സ്​​കൂ​ൾ നി​യ​മ​വും സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കാ​തെ​യു​ള്ള നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തും ലൈ​സ​ൻ​സിം​ഗിെ​ൻ​റ ഉ​യ​ർ​ന്ന ചെ​ല​വും വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ അ​നു​മ​തി ചു​രു​ക്കു​ന്ന​തും സ്​​കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ ഗു​ണ​മേ​ന്മ​യി​ല്ലാ​യ്മ​യും യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു. ഖ​ത്ത​ർ ചേം​ബ​ർ ഫ​സ്​​റ്റ് വൈ​സ്​ ചെ​യ​ർ​മാ​നും വി​ദ്യാ​ഭ്യാ​സ ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ അ​ഹ്മ​ദ് ബി​ൻ ത​വാ​ർ അ​ൽ കു​വാ​രി​യു​ടെ അ​ധ്യ​ക്ഷ​തയ​ിൽ ചേ​ർ​ന്ന നാ​ലാ​മ​ത് യോ​ഗ​ത്തി​ലാ​ണ് സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത​ത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.