Times Kerala

യുടിഐ മ്യൂച്വല്‍ ഫണ്ടിന്റെ യുടിഐ ഫോക്കസ്ഡ് ഇക്വിറ്റി അവതരിപ്പിച്ചു

 
യുടിഐ മ്യൂച്വല്‍ ഫണ്ടിന്റെ യുടിഐ ഫോക്കസ്ഡ് ഇക്വിറ്റി അവതരിപ്പിച്ചു

കൊച്ചി: യുടിഐ മ്യൂച്വല്‍ ഫണ്ട് വിവിധ വിപണി ഘട്ടങ്ങളില്‍ പരമാവധി 30 ഓഹരികളില്‍ നിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡ് ഓഹരി പദ്ധതിയായ യുടിഐ ഫോക്കസ്ഡ് ഇക്വിറ്റി പദ്ധതി അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ ആഗസ്റ്റ് 18-ന് അവസാനിക്കും. പദ്ധതിയുടെ തുടര്‍ച്ചയായ വില്‍പനയും വാങ്ങലും ആഗസ്റ്റ് 26-ന് ആരംഭിക്കും.

പരമാവധി 30 ഓഹരികളില്‍ എന്ന നിലയില്‍ ഓഹരികളിലും ഓഹരി അനുബന്ധ പദ്ധതികളിലും നിക്ഷേപിച്ച് ദീര്‍ഘകാല മൂലധന നേട്ടം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതേ സമയം പദ്ധതിയുടെ നിക്ഷേപ ലക്ഷ്യം കൈവരിക്കുമെന്ന് ഉറപ്പോ ഗാരണ്ടിയോ നല്‍കുന്നില്ല.

അയ്യായിരം രൂപയാണ് കുറഞ്ഞ പ്രാരംഭ നിക്ഷേപം. തുടര്‍ന്ന് ഒരു രൂപയുടെ ഗുണിതങ്ങളായി പരിധിയില്ലാതെ നിക്ഷേപിക്കാം. അധിക വാങ്ങലില്‍ കുറഞ്ഞത് ആയിരം രൂപയും തുടര്‍ന്ന ഒരു രൂപയുടെ ഗുണിതങ്ങളുമായി വാങ്ങാം. സ്റ്റെപ് അപ് സൗകര്യം, ഏതു ദിവസത്തേയും എസ്ഐപി, മൈക്രോ എസ്ഐപി, നിര്‍ത്തി വെക്കാനുള്ള സൗകര്യം തുടങ്ങിയ രീതികളെല്ലാം ഇതിന്റെ എസ്ഐപിയോട് അനുബന്ധിച്ചു ലഭ്യമാണ്. നിഫ്റ്റി 500 സൂചികയാണ് പദ്ധതിയുടെ അടിസ്ഥാന സൂചിക.

സുധാന്‍ഷു അസ്താനയാണ് പദ്ധതിയുടെ ഫണ്ട് മാനേജര്‍. തങ്ങളുടെ മികച്ച അനുഭവ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ വിപുലമായ തലത്തില്‍ നിന്ന് ഏതാനും കമ്പനികളെ തെരഞ്ഞെടുക്കുകയാണ് ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നിക്ഷേപത്തിന്റെ ആദ്യ തലമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഫണ്ട് മാനേജര്‍ സുധാന്‍ഷു അസ്താന പറഞ്ഞു. ദീര്‍ഘകാലത്തില്‍ സ്ഥായിയായ നേട്ടമുണ്ടാക്കുന്ന ഓഹരികളാകും മുഖ്യ നിക്ഷേപത്തില്‍ ഉണ്ടാകുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Topics

Share this story