Times Kerala

വിവാഹപാർട്ടിക്കിടെ ഇടിമിന്നലേറ്റ് 16 പേർക്ക് ദാരുണാന്ത്യം; വരൻ പരിക്കുകളോടെ രക്ഷപ്പെട്ടു

 
വിവാഹപാർട്ടിക്കിടെ ഇടിമിന്നലേറ്റ് 16 പേർക്ക് ദാരുണാന്ത്യം; വരൻ പരിക്കുകളോടെ രക്ഷപ്പെട്ടു

ധാക്ക: വിവാഹപാർട്ടിക്കിടെ ഇടിമിന്നലേറ്റ് 16 പേർക്ക് ദാരുണാന്ത്യം. ബംഗ്ലാദേശിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അപകടത്തിൽ വരന് പരിക്കേൽക്കുകയും ചെയ്തു. വധു വേദിയിൽ ഇല്ലാത്തതിനാൽ രക്ഷപ്പെട്ടു എന്നാണു റിപ്പോർട്ട്. മരണപ്പെട്ടവരിൽ അഞ്ചു പേർ സ്ത്രീകളാണ്.അതേസമയം, ബംഗ്ലാദേശിൽ പലയിടത്തും കനത്ത മഴ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ആഴ്ച കനത്ത മഴയിൽ ആറ് രോഹിംഗ്യൻ അഭയാർത്ഥികൾ ഉൾപ്പെടെ 20 പേരാണ് മരിച്ചത്. ബംഗ്ലാദേശിൽ വനനശീകരണം കാരണം ഇടിമിന്നലേറ്റ് മരണം വർധിക്കുകയാണെന്നാണ് വിദഗ്ധർ പറയുന്നത്.

Related Topics

Share this story