Times Kerala

ഹോണ്ടാ കാർസ് ഇൻഡ്യ പുറത്തിക്കാൻ പോകുന്ന പുതിയ അമേസിനുള്ള പ്രി-ലോഞ്ച് ബുക്കിംഗ് ആരംഭിച്ചു

 
ഹോണ്ടാ കാർസ് ഇൻഡ്യ പുറത്തിക്കാൻ പോകുന്ന പുതിയ അമേസിനുള്ള പ്രി-ലോഞ്ച് ബുക്കിംഗ് ആരംഭിച്ചു

കൊച്ചി: ഹോണ്ടാ കാർസ് ഇൻഡ്യ ലി (HCIL)., ഇന്ത്യയിൽ പ്രീമിയം കാറുകളുടെ പ്രമുഖ നിർമ്മാതാക്കൾ, 18 ആഗസ്റ്റ് 2021 ന്പുതിയ അമേസ് വിപണിയിലിറക്കും. പുതിയ അമേസ് എത്തുന്നത് ആകർഷകമായ പുതിയ രൂപം, ശ്രദ്ധേയമായ എക്സ്റ്റീരിയർ മാറ്റങ്ങൾ, മെച്ചപ്പെടുത്തിയ ഇന്റീരിയർസ് എന്നിവയ്ക്കൊപ്പമാണ്. രാജ്യത്തെന്പാടുമുള്ള അംഗീകൃത ഹോണ്ടാ ഡീലർഷിപ്പുകളിൽ ഈ പുതിയ കാറിന്റെ പ്രി-ബുക്കിംഗ് കന്പനി ആരംഭിച്ചിരിക്കുന്നു, ബുക്കിംഗ് സംഖ്യ രൂ. 21,000ആണ്.പുറമേ,കസ്റ്റമർസിന്HCILവെബ്സൈറ്റിലെ ‘ഹോണ്ടാ ഫ്രം ഹോം’ പ്ലാറ്റ്ഫോം മുഖേന Rs5,000 ന്റെ സംഖ്യയ്ക്കൊപ്പം സ്വന്തം വീടിന്റെ സൌകര്യത്തിൽ കഴിഞ്ഞുകൊണ്ടും ഓൺലൈനായി ഈ കാർ ബുക്ക് ചെയ്യാൻ കഴിയും.

പുതിയ അമേസിന്റെ ലോഞ്ചിനെപ്പറ്റി സംസാരിക്കവേ, ശ്രീ രാജേഷ് ഗോയൽ, സീനിയർ വൈസ് പ്രസിഡന്റ് ആൻഡ് ഡയറക്ടർ, മാർക്കറ്റിംഗ് &സെയിൽസ്, ഹോണ്ടാ കാർസ് ഇൻഡ്യ ലി.ഇങ്ങനെ പറഞ്ഞു,”2013 ൽ അവതരിപ്പിച്ചതു മുതൽ, ഹോണ്ടാ അമേസ് 4.5 ലക്ഷത്തിലധികം ഇന്ത്യൻ ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു, അങ്ങനെ ഇന്ത്യയിലെ ഏറ്റവും ഇഷ്ടപ്പെടുന്ന ഫാമിലി സെഡാനുകളിൽ ഒന്നായി അത് മാറിയിരിക്കുന്നു. ഈ മാസത്തിന്റെ രണ്ടാം പകുതിയിൽ പുതിയ അമേസ് വിപണിയിലെത്തിക്കുക വഴി ഈ മോഡലിന്റെ വിജയകഥയിൽ മറ്റാരു അധ്യായം കൂട്ടിച്ചേർക്കുന്നതിൽ ഞങ്ങൾക്ക് അത്യന്തം ആവേശമുണ്ട്. പുതിയ അമേസ് വളരെ കൂടുതൽ പ്രീമിയം, സ്റ്റൈലിഷ് പുറമേ പരിഷ്കൃതമാക്കിയിരിക്കുന്നു. പൂർണ്ണമായും നവീകരിച്ച ഒരു നിരയ്ക്കൊപ്പമാണ് വരാൻ പോകുന്ന ഉത്സവക്കാലത്തെഞങ്ങൾ സമീപിക്കുന്നത് അതോടൊപ്പം വിപണിയിൽ പുതിയ ആവേശം സൃഷ്ടിക്കാൻ കഴിയുമെന്ന പ്രതീക്ഷയും ഉണ്ട്.”

നിലവിൽ 2-ാം തലമുറയിലുള്ള ഹോണ്ടാ അമേസ് ആണ് ഹോണ്ടായുടെ ഏറ്റവുമധികം വില്ക്കപ്പെടുന്ന മോഡൽ, അതിന് ഇന്ത്യയിൽ വൈവിധ്യമുള്ള ഒരു ഉപഭോക്തൃ അടിത്തറയുണ്ട്. ഇന്ത്യൻ ഉപഭോക്താക്കളുടെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളും പ്രതീക്ഷകളും മനസ്സിൽ കരുതിക്കൊണ്ടാണ് ഈ മോഡലിന്റെ ആശയം തയ്യാറാക്കിയത്. ‘സെഡാൻ അനുഭവത്തിൽ നിന്ന് ഒരു ക്ലാസ് മീതെയുള്ളത്’വാഗ്ദാനം ചെയ്യുന്ന ഈ സമകാലീന പ്രീമിയം മോഡൽ ധീരമായ ഡിസൈൻ, പരിഷ്കൃതവും സ്ഥലസൌകര്യമുള്ളതുമായ ഇന്റീരിയർസ്, മുന്തിയ ഡ്രൈവിംഗ് പ്രകടനം, ആധുനിക സവിശേഷതകൾ, സുരക്ഷാ ടെക്നോളജികൾ എന്നിവ ഉള്ളതാണ്. ഹോണ്ടാ അമേസിന് ശക്തി പകരുന്നത് 1.5L i-DTEC ഡീസൽ എൻജിനും 1.2L i-VTEC പെട്രോൾ എൻജിനുമാണ്, രണ്ട് ഇന്ധന ഓപ്ഷനുകളിലും മാനുവലും CVT യും വർഷനുകളിൽ ഇത് ലഭ്യമാണ്.

Related Topics

Share this story