Times Kerala

മ​നാ​മ സ​മ്മേ​ള​ന​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ൾ തള്ളി കു​വൈ​ത്ത്​ പാ​ർ​ല​മെൻറ്

 
മ​നാ​മ സ​മ്മേ​ള​ന​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ൾ തള്ളി കു​വൈ​ത്ത്​ പാ​ർ​ല​മെൻറ്

കു​വൈ​ത്ത്​ : മ​നാ​മ സ​മ്മേ​ള​ന​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ൾ തങ്ങൾക്ക് സ്വീ​കാ​ര്യ​മ​ല്ലെ​ന്നും ഫ​ല​സ്​​തീ​നി​​െൻറ അ​വ​കാ​ശ​ങ്ങ​ൾ​ക്ക്​ മേ​ലു​ള്ള ക​ട​ന്നു​ക​യറ്റം സാധൂകരിക്കാനാണ് പ​രി​പാ​ടി​യെ​ന്നും കു​വൈ​ത്ത്​ പാ​ർ​ല​മ​െൻറ്​ ​െഎ​ക​ക​ണ്​​ഠ്യേ​ന അം​ഗീ​ക​രി​ച്ച പ്ര​മേ​യം വ്യ​ക്​​ത​മാ​ക്കി. അ​റ​ബ്​ രാ​ജ്യ​ങ്ങ​ളു​മാ​യി വീ​ണ്ടും ബ​ന്ധം സ്ഥാ​പി​ക്കാ​ൻ ഇ​സ്രാ​യേ​ൽ ആ​ഗ്ര​ഹി​ക്കു​ന്നു. എ​ന്നാ​ൽ, ബ​ന്ധം ന​ന്നാ​ക്കേ​ണ്ട​ത്​ ഫ​ല​സ്​​തീ​നി​​ന്​ മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റം അ​വ​സാ​നി​പ്പി​ച്ചും അ​വ​കാ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു​മാ​ണ്. ച​രി​ത്ര​പ​ര​മാ​യും ന്യാ​യ​വു​മാ​യ അ​വ​കാ​ശ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കാ​നാ​ണ്​ ഇ​സ്രാ​യേ​ൽ വീ​ണ്ടും ശ്ര​മി​ക്കു​ന്ന​ത്. അതിനാൽ അ​വ​രു​മാ​യി ഒ​രു ബ​ന്ധ​വും വേ​ണ്ടെ​ന്ന​ത്​ കു​വൈ​ത്തി​​െൻറ പ്ര​ഖ്യാ​പി​ത ന​യ​മാ​ണെ​ന്ന്​ പാ​ർ​ല​മ​െൻറ്​ ചൂ​ണ്ടി​ക്കാ​ട്ടി.​

ബ​ഹ്​​റൈ​ൻ, ഖ​ത്ത​ർ, സൗ​ദി, യു.​എ.​ഇ എ​ന്നി​വ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കു​മെ​ന്ന്​ ഇ​തി​ന​കം അ​റി​യി​ച്ചി​ട്ടു​ണ്ട്. ഫ​ല​സ്​​തീ​നി​​െൻറ ചെ​ല​വി​ൽ അ​റ​ബ്​ രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കാ​നാ​ണ്​ ഇ​സ്രാ​യേ​ൽ ശ്ര​മി​ക്കു​ന്ന​തെ​ന്ന്​ ഫ​ല​സ്​​തീ​ൻ പ്ര​ധാ​ന​മ​ന്ത്രി മു​ഹ​മ്മ​ദ്​ ശ​ത്താ​യ ആരോപിച്ചു .

Related Topics

Share this story