Times Kerala

കാസര്‍കോട് വനിതാ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 12 പേര്‍ ചികിത്സ തേടി

 
കാസര്‍കോട് വനിതാ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 12 പേര്‍ ചികിത്സ തേടി

കാസര്‍കോട്: കാസർകോട് വനിതാ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ.തുടർന്ന് 12 വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. കാസര്‍കോട് ഉദയഗിരിയിലെ വനിതാ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത് . ജനറല്‍ ആശുപത്രിയിലെ നഴ്‌സിംഗ് സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കാളാണ് ഇവർ . ഭക്ഷണം കഴിച്ചപ്പോള്‍ മുതലാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യനില വഷളായതെന്നാണ് സംശയിക്കുന്നത് .അതെസമയം ഹോസ്റ്റലില്‍ വളരെ നിലവാരം കുറഞ്ഞ ഭക്ഷണമാണ് കുടുംബശ്രീയുടെ പേരില്‍ കൊണ്ടുവന്നു നല്‍കുന്നതെന്ന് വനിതാ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.

Related Topics

Share this story