Times Kerala

കൊവിഡിനെ തുടർന്ന് യു.എ.ഇയിലേക്ക് മടങ്ങാന്‍ കഴിയാതെ നാട്ടിൽ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് വഴിയൊരുങ്ങുന്നു

 
കൊവിഡിനെ തുടർന്ന് യു.എ.ഇയിലേക്ക് മടങ്ങാന്‍ കഴിയാതെ നാട്ടിൽ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് വഴിയൊരുങ്ങുന്നു

ദുബായ്: കൊവിഡിനെ തുടർന്ന് യു.എ.ഇയിലേക്ക് മടങ്ങാന്‍ കഴിയാതെ നാട്ടിൽ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് വഴിയൊരുങ്ങുന്നു. യു.എ.ഇ അംഗീകരിച്ച രണ്ട് ഡോസ് വാക്സിന്‍ എടുത്ത് 14 ദിവസം പിന്നിട്ട താമസ വിസയുള്ളവർക്ക് ആഗസ്റ്റ് അഞ്ച് മുതല്‍ മടങ്ങാം എന്നാണു റിപ്പോർട്ട്. യു.എ.ഇയില്‍ പഠിക്കുന്ന കുട്ടികള്‍ക്കും മടങ്ങിയെത്താന്‍ അവസരമൊരുക്കും. അതേസമയം, കുട്ടികള്‍ക്ക് വാക്സിന്‍ നിര്‍ബന്ധമുണ്ടാകില്ല. യു.എ.ഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യു.എ.ഇ പ്രഖ്യാപിച്ച പുതിയ ഇളവ് ബാധകമാണ്.

Related Topics

Share this story